< Back
Kerala
ആളുമാറി യുവാവിനെ വെട്ടി; തുടര്‍ചികിത്സക്ക് യുവാവ് ബുദ്ധിമുട്ടുന്നു
Kerala

ആളുമാറി യുവാവിനെ വെട്ടി; തുടര്‍ചികിത്സക്ക് യുവാവ് ബുദ്ധിമുട്ടുന്നു

Web Desk
|
6 Jan 2019 11:07 AM IST

സി.പി.എം അനുഭാവിയായ സിജുവിനെ ആളു മാറി വെട്ടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ നാല് സി.പി.എം പ്രവര്‍ത്തകരെ പേരാമ്പ്ര പോലീസ് അറസ്റ്റു ചെയ്തിരുന്നു.

കോഴിക്കോട് പേരാമ്പ്ര മുയിപ്പോത്ത് ആളു മാറി വെട്ടേറ്റ യുവാവ് തുടര്‍ ചികിത്സക്കായി ബുദ്ധിമുട്ടുന്നു. മുയിപ്പോത്ത് സ്വദേശിയായ സിജുവാണ് അക്രമികളുടെ വെട്ടേറ്റ് കഴിഞ്ഞ രണ്ടു മാസമായി ദുരിതമനുഭവിക്കുന്നത്. സി.പി.എം അനുഭാവിയായ സിജുവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ നാല് സി.പി.എം പ്രവര്‍ത്തകര്‍ ഇതിനകം അറസ്റ്റിലായിട്ടുണ്ട്.

നവംബര്‍ രണ്ടിന് രാത്രിയാണ് സിജുവിനെ മുയ്‌പ്പോത്ത് ടൗണില്‍ വെച്ച് ഒരു സംഘം വെട്ടിപ്പരുക്കേല്‍പ്പിച്ചത്. കൈക്കും കാലിനും തലക്കും ഗുരുതരമായി വെട്ടേറ്റ സിജുവിന് ലക്ഷങ്ങള്‍ ചികിത്സക്കായി ചെലവായി. പ്രദേശത്ത് നിലനിന്നിരുന്ന സി.പി.എം ബി.ജെ.പി സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായിരുന്നു സിജുവിനെതിരായ ആക്രമണം. സി.പി.എം അനുഭാവിയായ സിജുവിനെ ആളു മാറി വെട്ടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ നാല് സി.പി.എം പ്രവര്‍ത്തകരെ പേരാമ്പ്ര പോലീസ് അറസ്റ്റു ചെയ്തിരുന്നു. അക്രമത്തില്‍ കൈക്കും കാലിനും ഭാഗിമായി ചലനശേഷി നഷ്ടപ്പെട്ട സിജുവിന് ജോലിക്ക് പോകാനും സാധിക്കുന്നില്ല.

കൈകാലുകളുടെ ചലനശേഷി വീണ്ടെടുക്കാന്‍ സിജുവിന് ഫിസിയോ തെറാപ്പി ചികിത്സ തുടരുകയാണ്.ചികിത്സ പൂര്‍ത്തിയാക്കിയാലും ദന്തല്‍ ടെക്‌നീഷ്യനായ സിജുവിന് ഇനി ജോലിക്കു പോകാന്‍ സാധിക്കുമോയെന്ന ആശങ്കയിലാണ് കുടുംബം.

Related Tags :
Similar Posts