< Back
Kerala
അവിശ്വാസം പാസായി: വെങ്ങോല പഞ്ചായത്ത് ഭരണം എല്‍.ഡി.എഫിന് നഷ്ടമായി
Kerala

അവിശ്വാസം പാസായി: വെങ്ങോല പഞ്ചായത്ത് ഭരണം എല്‍.ഡി.എഫിന് നഷ്ടമായി

Web Desk
|
10 Jan 2019 6:51 PM IST

പെരുമ്പാവൂർ വെങ്ങോല പഞ്ചായത്തിൽ പ്രസിഡന്റ് ധന്യ ലെജുവിനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസ്സായി. യു.ഡി.എഫ് പ്രമേയം പാസായത് സി.പി.എം അംഗത്തിന്റെ പിന്തുണയോടെ

എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് ധന്യ ലെജുവിനെതിരെയാണ് യു.ഡി.എഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.

ഇടത് പക്ഷത്തിനൊപ്പമായിരുന്ന സ്വാതി റെജി യു.ഡി.എഫിലേക്ക് കൂറുമാറിയതാണ് അവിശ്വാസം പാസാകാൻ കാരണം. ഇടത് പക്ഷത്തിന് ഇതോടെ ഭരണം നഷ്ടപ്പെടുകയായിരുന്നു. 11നെതിരെ 12 വോട്ടിനാണ് അവിശ്വാസം പാസായത്. വനിത പ്രസിഡന്റ് സംവരണമായ ഇവിടെ രണ്ടര വർഷം കഴിയുമ്പോൾ സ്വാതി റെജി കുമാറിനെ പ്രസിഡന്റാക്കാമെന്ന് പറഞ്ഞ വാക്ക് സി.പി.എം പാലിക്കാത്തതാണ് ഇവർ കൂറുമാറാൻ കാരണം.

കഴിഞ്ഞ ദിവസം അവിശ്വാസ പ്രമേയം വോട്ടിനെടുത്തപ്പോൾ ഭരണപക്ഷമായ സി.പി.എം അംഗങ്ങൾ മിനുട്സ് തട്ടിയെടുത്തത് സംഘർഷത്തിന് ഇടയാക്കിയിരുന്നു. അതിനാൽ ഇത്തവണ കോടതി നിരീക്ഷണത്തിലും, വലിയ പോലിസ് കാവലിലുമായിരുന്ന അവിശ്വാസ പ്രമേയ വോട്ടെടുപ്പ്. വിജയത്തിൽ ആഹ്ലാദിച്ച് യു.ഡി.എഫ് നേതൃത്വം ആഹ്ലാദ പ്രകടനം നടത്തി.

Related Tags :
Similar Posts