< Back
Kerala
എസ്.ബി.ഐ ബ്രാഞ്ച് ആക്രമിച്ച കേസില്‍ രണ്ട് എൻ.ജി.ഒ യൂണിയൻ നേതാക്കൾ അറസ്റ്റില്‍
Kerala

എസ്.ബി.ഐ ബ്രാഞ്ച് ആക്രമിച്ച കേസില്‍ രണ്ട് എൻ.ജി.ഒ യൂണിയൻ നേതാക്കൾ അറസ്റ്റില്‍

ഷാനിൽ മൈത്രീസ്
|
10 Jan 2019 1:28 PM IST

എന്‍.ജി.ഒ യൂണിയന്‍ നേതാക്കളായ ഹരിലാല്‍, അശോകന്‍ എന്നിവരാണ് അറസ്റ്റിലായത്.

തിരുവനന്തപുരത്ത് എസ്.ബി.ഐ ബ്രാഞ്ച് ആക്രമിച്ച കേസിൽ രണ്ട് എൻ.ജി.ഒ യൂണിയൻ നേതാക്കൾ അറസ്റ്റിലായി. എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം ജില്ലാ ഭാരവാഹികളായ ഹരിലാൽ , ആശോകൻ എന്നിവരാണ് അറസ്റ്റിലായത്. സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബുവും കേസിലെ പ്രതിയാണ്. ഇവർക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി.

എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥനായ ഹരിലാൽ. തൈക്കാട് ഏരിയ സെക്രട്ടറിയാണ് ട്രഷറി ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥനായ അശോകൻ. ഇരുവരേയും ഇന്ന് രാവിലെയാണ് കന്‍ടോൺമെന്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സിസി ടിവി ദൃശ്യങ്ങളിലുളളത് ഇവരാണെന്ന് വ്യക്‌തമാകുകയും ബാങ്ക് മാനേജർ ഇവരെ തിരിച്ചറിയുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് അറസ്റ്റ് .പൊതുമുതൽ നശിപ്പിച്ചതിന് ജാമ്യമില്ല വകുപ്പാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവർക്ക് പുറമേ 9 പേരെക്കൂടി പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് അനിൽകുമാറാണ് ഒന്നാം പ്രതി. സംസ്ഥാന കമ്മിറ്റി അംഗം സുരേഷ് ബാബുവും പ്രതിയാണ്.

15 പേർക്കെതിരെയാണ് കന്റോണ്‍മെന്റ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. തിരുവനന്തപുരം ഡി.സി.പി ചൈത്ര ഐ.പി.എസിന്റെ കർശന നിർദ്ദേശമാണ് പ്രധാന നേതാക്കളെ കുടുക്കിയത്. കഴിഞ്ഞ ദിവസം നടന്ന പണിമുടക്കിനിടയാണ് എൻ.ജി.ഒ നേതാക്കന്മാർ എസ്.ബി.ഐ ബാങ്ക് അടിച്ചു തകർത്തത്. ബ്രാഞ്ച് മാനേജരെയും സംഘം ചേർന്ന് മർദ്ദിച്ചിരുന്നു. കേസിൽ മറ്റ് പ്രതികൾ ഉടൻ അറസ്റ്റിലാകുമെന്ന് പൊലീസ് അറിയിച്ചു.

ये भी पà¥�ें- എസ്.ബി.ഐ ബാങ്ക് ആക്രമിച്ച സംഭവം; പ്രതികളെ തിരിച്ചറിഞ്ഞു, ഒരാള്‍ അതേ ബാങ്കിലെ ജീവനക്കാരന്‍

Related Tags :
Similar Posts