
ജലീലിനെതിരെയുള്ള പരാതിയില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ചില്ലെന്ന് പി.കെ ഫിറോസ്
|സര്‍ക്കാരിലേക്ക് പരാതി കൈമാറിയിട്ടുണ്ട്. പക്ഷേ സര്‍ക്കാരില്‍ നിന്ന് തുടര്‍ന്നുള്ള യാതൊരു അറിയിപ്പും ലഭിച്ചില്ലെന്നും മറുപടി വ്യക്തമാക്കുന്നു.
മന്ത്രി കെ.ടി ജലീലിന് എതിരായ ബന്ധു നിയമന പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടില്ലെന്ന് വിജിലന്‍സ് ഡയറക്ടര്‍. പരാതി സര്‍ക്കാരിലേക്ക് അയച്ചെങ്കിലും അനുമതി നല്‍കി കൊണ്ടുള്ള അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും വിജലന്‍സ് ഡയറക്ടര്‍ വിവരാവകാശ നിയമ പ്രകാരം വ്യക്തമാക്കി. സര്‍ക്കാര്‍ തീരുമാനം വൈകിപ്പിക്കുന്നത് ജലീലിന്റെ ബ്ലാക്ക് മെയിലിങ് മൂലമാണെന്ന് പരാതിക്കാരനായ പി.കെ ഫിറോസ് ആരോപിച്ചു.
ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരായി കെ.ടി അദീബിനെ നിയമിച്ചത് ചോദ്യം ചെയ്ത് മൂന്ന് മാസം മുമ്പാണ് വിജിലന്‍സില്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പരാതി അയച്ചത്. എന്നാല്‍ പരാതിയിന്‍ മേല്‍ അന്വേഷണ നടന്നിട്ടില്ലെന്ന് വ്യക്തമാക്കുന്ന മറുപടിയാണ് വിജലന്‍സ് ഡയറക്ടര്‍ വിവരാവകാശ നിയമപ്രകാരം പരാതിക്കാരന് നല്‍കിയത്. സര്‍ക്കാരിലേക്ക് പരാതി കൈമാറിയിട്ടുണ്ട്. പക്ഷേ സര്‍ക്കാരില്‍ നിന്ന് തുടര്‍ന്നുള്ള യാതൊരു അറിയിപ്പും ലഭിച്ചില്ലെന്നും മറുപടി വ്യക്തമാക്കുന്നു.
കൊടിയേരി ബാലകൃഷ്ണനുമായി കെ.ടി ജലീല്‍ നടത്തിയ കൂടിക്കാഴ്ച ദുരൂഹമാണെന്നും ചില ബ്ലാക്ക് മെയിലിങ് നീക്കങ്ങള്‍ ജലീല്‍ നടത്തുന്നതായും ഫിറോസ് ആരോപിച്ചു. പരാതിയിന്‍ മേല്‍ സര്‍ക്കാര്‍ തീരുമാനം എടുത്ത ശേഷം ഹൈക്കോടതിയെ സമീപിച്ചാല്‍ മതിയെന്നാണ് യൂത്ത് ലീഗിന് ലഭിച്ച നിയമോപദേശം.