< Back
Kerala
എംപാനല്‍ കണ്ടക്ടര്‍മാര്‍ക്കെതിരായ പി.എസ്.സി വാദം തെറ്റെന്ന് എ.കെ ശശീന്ദ്രന്‍
Kerala

എംപാനല്‍ കണ്ടക്ടര്‍മാര്‍ക്കെതിരായ പി.എസ്.സി വാദം തെറ്റെന്ന് എ.കെ ശശീന്ദ്രന്‍

Web Desk
|
22 Jan 2019 12:52 PM IST

സര്‍ക്കാര്‍ സംവിധാനം മുഖേനയായിരുന്നു എംപാനലുകാരുടെ നിയമനം.

എംപാനല്‍ കണ്ടക്ടര്‍മാര്‍ പിന്‍വാതിലില്‍ കൂടി നിയമനം നേടിയതാണെന്ന പി.എസ്.സി വാദം തെറ്റെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. സര്‍ക്കാര്‍ സംവിധാനം മുഖേനയായിരുന്നു എംപാനലുകാരുടെ നിയമനം. പി.എസ്.സി ഹൈക്കോടതിയില്‍ നല്‍കിയ വിശദീകരണം ദൌര്‍ഭാഗ്യകരമാണെന്നും മന്ത്രി പറഞ്ഞു. പിരിച്ചു വിട്ട എംപാനൽ ജീവനക്കാരുടെ അനിശ്ചിതകാല സമരം സെക്രട്ടേറിയറ്റ് നടയില്‍ തുടരുകയാണ്.

എംപാനൽ ജീവനക്കാരുടെ നിയമനങ്ങൾ സുതാര്യമായിരുന്നു എന്ന് ഹൈക്കോടതിയെ ബോധ്യപ്പെടുത്തുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു. പി. എസ്.സി എടുത്ത വാദത്തിന് നേരെ എതിരായിരുന്നു മന്ത്രിയുടെ നിലപാട്. സെക്രട്ടറിയേറ്റ് നടയിൽ ആരംഭിച്ച എംപാനലുകാരുടെ സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. രാവിലെ സെക്രട്ടറിയേറ്റിന് മുന്നിൽ മാർച്ചും ശയന പ്രദക്ഷിണവും നടത്തി. 25ന് നിയമസഭക്ക് മുന്നിൽ ശയന പ്രദക്ഷിണം നടത്തും. നിയമനം നേടും വരെ സമരം തുടരാനാണ് ഇവരുടെ തീരുമാനം.

Similar Posts