< Back
Kerala
കോട്ടയത്ത് നിഷാ ജോസ് മത്സരിക്കില്ല; അഭ്യൂഹങ്ങള്‍ തെറ്റാണെന്ന് ജോസ് കെ. മാണി
Kerala

കോട്ടയത്ത് നിഷാ ജോസ് മത്സരിക്കില്ല; അഭ്യൂഹങ്ങള്‍ തെറ്റാണെന്ന് ജോസ് കെ. മാണി

Web Desk
|
23 Jan 2019 8:03 AM IST

നിഷ മത്സരിക്കുമെന്ന് പറഞ്ഞ് വരുന്ന വാര്‍ത്തകള്‍ കേരളയാത്രയുടെ ശോഭ കെടുത്താനാണെന്ന് ജോസ് കെ.മാണി മീഡിയവണിനോട് പറഞ്ഞു.

കോട്ടയം ലോക്സഭാ സീറ്റില്‍ നിഷാ ജോസ് കെ.മാണി മത്സരിക്കില്ലെന്ന് ജോസ് കെ.മാണി. പൊതുപ്രവര്‍ത്തന രംഗത്ത് നിഷ സജീവമാണ്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല. നിഷ മത്സരിക്കുമെന്ന് പറഞ്ഞ് വരുന്ന വാര്‍ത്തകള്‍ കേരളയാത്രയുടെ ശോഭ കെടുത്താനാണെന്ന് ജോസ് കെ.മാണി മീഡിയവണിനോട് പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുക്കുന്നതിന് മുന്‍പ് തന്നെ നിഷ മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. രാഷ്ട്രീയം പരാമര്‍ശിച്ചുകൊണ്ടുള്ള നിഷ പുസ്തകം ഇറക്കിയത് പോലും തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് പ്രചരിച്ചിരുന്നു. നിഷയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് വാര്‍ത്തകള്‍ സജീവമായതോടെയാണ് വാര്‍ത്തക്കെതിരെ ജോസ് തന്നെ രംഗത്ത് വന്നത്. നിഷ മത്സരിക്കില്ലെന്നും വ്യാജപ്രചരണമാണെന്നും ജോസ് കെ.മാണി എം.പി മീഡിയവണിനോട് പറഞ്ഞു.

കേരള യാത്രയുടെ ശോഭ കെടുത്താനാണ് ഇത്തരം അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ കൊടുക്കുന്നതെന്നും ജോസ് കെ.മാണി വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് മുന്നോടിയായി അനുയോജ്യനായ സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി നേതൃത്വം കൂട്ടായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ജോസ് കെ മാണി പറഞ്ഞു.

Similar Posts