Kerala
യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് ഭ്രാന്ത് വിളിച്ച് പറയുകയാണെന്ന് ഇ.പി ജയരാജന്‍
Kerala

യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ് ഭ്രാന്ത് വിളിച്ച് പറയുകയാണെന്ന് ഇ.പി ജയരാജന്‍

Web Desk
|
24 Jan 2019 4:49 PM IST

സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനെ മന്ത്രി കെ.ടി ജലീൽ ഭീഷണിപ്പെടുത്തിയെന്നായിരുന്നു

വ്യവസായ വകുപ്പിലെ നിയമനം സംബന്ധിച്ച യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിന്റെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജൻ. ഫിറോസ് ഭ്രാന്ത് വിളിച്ച് പറയുകയാണ്. വിരോധത്തിന്റെ അടിസ്ഥാനത്തിലാണ് ആരോപണമെന്നും ജയരാജന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

പി.കെ ഫിറോസ് ഉന്നയിച്ച ¤ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് സി.പി.എം നേതാവ് കോലിയക്കോട് കൃഷ്ണന്‍ നായർ. നീലകണ്ഠന്റെ നിയമനവുമായി തനിക്ക് ബന്ധമില്ല. സഹോദരങ്ങൾക്ക് പുത്രന്മാരുണ്ടെന്നത് മാത്രമെ തനിക്ക് അറിയൂ. കോടിയേരിക്ക് നിയമനവുമായി ബന്ധമുള്ളതായി കരുതുന്നില്ലെന്നും കോലിയക്കോട് പറഞ്ഞു.

സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനെ മന്ത്രി കെ.ടി ജലീൽ ഭീഷണിപ്പെടുത്തിയെന്നായിരുന്നു യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ ഫിറോസിന്റെ ആരോപണം. കോലിയക്കോട് കൃഷ്ണൻ നായരുടെ സഹോദരന്റെ മകൻ ഡി.എസ് നീലകണ്ഠനെ ഇൻഫർമേഷൻ കേരള ഡെപ്യൂട്ടി ടെക്നിക്കൽ ഡയറക്ടറായി നിയമിച്ചത് മാനദണ്ഡങ്ങൾ മറികടന്നാണെന്നും ഫിറോസ് ആരോപിച്ചു. ഈ നിയമനം കാട്ടി കെ.ടി ജലീൽ കോടിയേരിയെ ബ്ലാക്ക്മെയ്ൽ ചെയ്തുവെന്നാണ് ഫിറോസിന്റെ ആരോപണം.

Similar Posts