< Back
Kerala
പ്രിയനന്ദനനെ ആക്രമിച്ച കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
Kerala

പ്രിയനന്ദനനെ ആക്രമിച്ച കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Web Desk
|
25 Jan 2019 4:31 PM IST

ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സരോവറിനെയാണ് കൊടുങ്ങല്ലൂരില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്.

സംവിധായകന്‍ പ്രിയനന്ദനനെ ആക്രമിച്ച കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സരോവറിനെയാണ് കൊടുങ്ങല്ലൂരില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തത്.

ഇന്ന് രാവിലെയാണ് പ്രിയനന്ദന് നേരെ ആക്രമണമുണ്ടായത്. വീടിന് സമീപത്ത് വെച്ച് മുഖത്തടിച്ച ശേഷം തലയില്‍ ചാണകവെള്ളം ഒഴിക്കുകയായിരുന്നു.

ये भी पà¥�ें- സംവിധായകന്‍ പ്രിയനന്ദനന് മര്‍ദ്ദനം; ദേഹത്ത് ചാണക വെള്ളം തളിച്ചു

ശബരിമല സമരവുമായി ബന്ധപ്പെട്ട് താന്‍ ഫെയ്സ്ബുക്കിലിട്ട കുറിപ്പിനോടുള്ള സംഘ്പരിവാര്‍ പ്രതിഷേധത്തിന്റെ തുടര്‍ച്ചയാണ് അക്രമമെന്ന് പ്രിയനന്ദനന്‍ പറഞ്ഞു. ആക്രമണത്തെ മുഖ്യമന്ത്രി അപലപിച്ചു.

രാവിലെ ഒന്‍പതേ കാലോടെ തൃശൂര്‍ വല്ലച്ചിറയിലെ വീടിന് സമീപത്തെ കടയിലേക്ക് ഇറങ്ങിയപ്പോഴായിരുന്നു ആക്രമണം.

Similar Posts