
എസ്.ബി.ഐ ആക്രമണം: എട്ട് പ്രതികളുടെയും ജാമ്യാപേക്ഷ വഞ്ചിയൂര്‍ സെഷന്‍സ് കോടതി തള്ളി
|ജാമ്യം നല്‍കിയാല്‍ പ്രതികള്‍ കേസ് അട്ടിമറിക്കുമെന്ന് കോടതി. സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തിയത് ഗുരുതര കുറ്റകൃത്യമെന്നും കോടതി
ദേശീയ പണിമുടക്കിനിടെ തിരുവനന്തപുരം എസ്.ബി.ഐ ട്രഷറി ബ്രാഞ്ച് ആക്രമിച്ച കേസിലെ 8 പ്രതികളുടേയും ജാമ്യാപേക്ഷ വഞ്ചിയൂര്‍ പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി തള്ളി. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ കേസ് അട്ടിമറിക്കുമെന്ന് കോടതി നിരീക്ഷിച്ചു. നേരത്തെ മജിസ്ട്രേറ്റ് കോടതിയും പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
എന്‍.ജി.ഒ യൂണിയന്റെ സംസ്ഥാന കമ്മിറ്റിയംഗം സുരേഷ് ബാബുവും ജില്ല പ്രസിഡന്റ് അനില്‍ കുമാറും അടക്കം 8 പേരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. പ്രതികള്‍ക്ക് ഇപ്പോള്‍ ജാമ്യം അനുവദിക്കാന്‍ കഴിയുന്ന സാഹചര്യമല്ലെന്ന് തിരുവനന്തപുരം വഞ്ചിയൂര്‍ പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി നിരീക്ഷിച്ചു. ജാമ്യം ലഭിച്ചാല്‍ പ്രതികള്‍ കേസിനെ സ്വാധീനിക്കുമെന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നടത്തിയ കുറ്റകൃത്യം ഗുരുതരമായി കാണുന്നുവെന്നും പ്രിന്‍സിപ്പള്‍ ജഡ്ജ് കെ ബാബു വ്യക്തമാക്കി.
ये à¤à¥€ पà¥�ें- എസ്.ബി.ഐ ബാങ്ക് ആക്രമിച്ച സംഭവം; പ്രതികളെ തിരിച്ചറിഞ്ഞു, ഒരാള്‍ അതേ ബാങ്കിലെ ജീവനക്കാരന്‍
ये à¤à¥€ पà¥�ें- എസ്.ബി.ഐ ബ്രാഞ്ച് ആക്രമണം; അറസ്റ്റിലായ എന്‍.ജി.ഒ യൂണിയൻ നേതാക്കള്‍ക്ക് സസ്പെന്‍ഷന്‍
നേരത്തെ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയും പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. പൊതുമുതല്‍ നശിപ്പിച്ചതിനും സര്‍ക്കാര്‍ ജീവനക്കാരെ ആക്രമിച്ചതിനും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദേശീയ പണിമുടക്കിനിടെയാണ് തിരുവനന്തപുരം എസ്.ബി.ഐ ട്രഷറി ബ്രാഞ്ച് സമരാനുകൂലികള്‍ അടിച്ചു തകര്‍ത്തത്. കേസ് ലഘൂകരിക്കാന്‍ പൊലീസിന് മേല്‍ എന്‍.ജി.ഒ യൂണിയന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന് ആരോപണമുയര്‍ന്നിരുന്നു.