< Back
Kerala
ഉമ്മന്‍ചാണ്ടി ഇടുക്കിയില്‍; പ്രവര്‍ത്തകര്‍ക്ക് ആവേശം
Kerala

ഉമ്മന്‍ചാണ്ടി ഇടുക്കിയില്‍; പ്രവര്‍ത്തകര്‍ക്ക് ആവേശം

Web Desk
|
26 Jan 2019 9:15 AM IST

ഇടുക്കിയിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ചോദ്യങ്ങള്‍ക്ക് നിഷേധിച്ചുള്ള മറുപടിയല്ല ഉമ്മന്‍ചാണ്ടിയില്‍ നിന്ന് ഉണ്ടായത് എന്നത് ശ്രദ്ധേയമായി.

ഇടുക്കി പാര്‍ലമെന്‍റ് മണ്ഡലത്തിലേക്ക് സജീവമായി പേര് ചര്‍ച്ച ചെയ്യുന്നതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശമായി ഉമ്മന്‍ചാണ്ടി ഇടുക്കിയില്‍. ഡി.സി.സി പ്രസിഡന്‍റ് ഇബ്രാഹീംകുട്ടി കല്ലാര്‍ നയിക്കുന്ന കര്‍ഷകരക്ഷാ മാര്‍ച്ചിന്‍റെ സ്വീകരണ പരിപാടിയില്‍ പങ്കെടുക്കാനാണ് ഉമ്മന്‍ചാണ്ടി തൊടപുഴയിലെത്തിയത്. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ‍നിഷേധിക്കാതെയാണ് ഉമ്മന്‍ചാണ്ടി മറുപടി നല്‍കിയത്.

ഡി.സി.സി പ്രസി‍ഡന്‍റ് ഇബ്രാഹീംകുട്ടി കല്ലാര്‍ ജില്ലയില്‍ നയിക്കുന്ന കര്‍ഷകരക്ഷാ മാര്‍ച്ചിന് മുട്ടത്ത് നല്‍കിയ സ്വീകരണത്തിലാണ് ഉമ്മന്‍ചാണ്ടിയെത്തിയത്. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ഉമ്മന്‍ചാണ്ടിയുടെ ഇടുക്കിയിലേക്കുള്ള വരവെന്നത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും ആവേശമുണ്ടാക്കി. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ യു.ഡി.എഫ് സര്‍ക്കാര്‍ നടത്തിയ ഇടപെടലാണ് കര്‍ഷകര്‍ക്ക് ഇപ്പോള്‍ ആശ്വാസമായതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

ഇടുക്കിയിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ചോദ്യങ്ങള്‍ നിഷേധിച്ചുള്ള മറുപടിയല്ല ഉമ്മന്‍ചാണ്ടിയില്‍ നിന്ന് ഉണ്ടായത് എന്നത് ശ്രദ്ധേയമായി. മുന്‍പ് ഡി.സി.സി പ്രസിഡന്‍റും ഇടുക്കിയിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് പരാമര്‍ശിച്ചിരുന്നു. കൈവിട്ടുപോയ ഇടുക്കിയെന്ന കോട്ടപിടിക്കാന്‍ ആരെ ഇറക്കണമെന്ന ചര്‍ച്ചകള്‍ ഇടുക്കി ജില്ലയിലെ യു.ഡി.എഫ് കേന്ദ്രങ്ങള്‍ സജീവമാക്കി കഴിഞ്ഞു.

Similar Posts