< Back
Kerala
സംസ്ഥാനത്ത് വിപുലമായ റിപ്പബ്ളിക് ദിനാഘോഷം
Kerala

സംസ്ഥാനത്ത് വിപുലമായ റിപ്പബ്ളിക് ദിനാഘോഷം

Web Desk
|
26 Jan 2019 2:30 PM IST

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ 8.30 ഓടെ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ദേശീയ പതാക ഉയര്‍ത്തിയതോടെയാണ് സംസ്ഥാനത്തെ റിപ്പബ്ളിക് ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കമായത്. 

റിപ്പബ്ളിക് ദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തും വിപുലമായ ആഘോഷ പരിപാടികള്‍. തിരുവനന്തപുരത്ത് ഗവർണർ ജസ്റ്റിസ് പി. സദാശിവം ദേശീയപതാക ഉയർത്തി. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് രാഷ്ട്രീയ ഐക്യം ഉണ്ടാവണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഹർത്താലുകളേപ്പറ്റിയും അക്രമസമരങ്ങളേപ്പറ്റിയും ആത്മപരിശോധന വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ 8.30 ഓടെ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം ദേശീയ പതാക ഉയര്‍ത്തിയതോടെയാണ് സംസ്ഥാനത്തെ റിപ്പബ്ളിക് ദിനാഘോഷ പരിപാടികള്‍ക്ക് തുടക്കമായത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. കര്‍ണാടക സ്റ്റേറ്റ് പൊലീസിന്റെ ഒരു പ്ലറ്റൂണ്‍ ഉള്‍പ്പെടെയുള്ള 25 പ്ലറ്റൂണുകള്‍ പരേഡില്‍ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും, മുഖ്യമന്ത്രി പിണറായി വിജയനേയും ഗവര്‍ണര്‍ റിപ്പബ്ളിക്ദിന സന്ദേശ പ്രസംഗത്തില്‍ പ്രശംസിച്ചു. മോദിയുടെ കീഴില്‍ രാജ്യം സാമ്പത്തികമായി പുരോഗമിച്ചു. അടിസ്ഥാന സൌകര്യങ്ങളുടെ വികസനത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു. സങ്കുചിത രാഷ്ട്രീയ ചിന്ത പ്രളയപുനര്‍നിര്‍മാണത്തെ തടസപ്പെടുത്തരുതെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. കോഴിക്കോട് നടന്ന റിപ്പബ്ളിക്ദിനാഘോഷ പിരപാടികള്‍ക്ക് മന്ത്രി എ.കെ ശശീന്ദ്രനും എറണാകുളത്തെ പരിപാടികള്‍ക്ക് മന്ത്രി എ.സി മൊയ്‌തീനും നേതൃത്വം നല്‍കി.

കണ്ണൂരില്‍ മന്ത്രി ഇ.പി ജയരാജന്‍, പത്തനംതിട്ട മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, വയനാട് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, തൃശൂരില്‍ മന്ത്രി വി.എസ് സുനില്‍കുമാര്‍ , പാലക്കാട് മന്ത്രി എ.കെ ബാലന്‍, കാസര്‍കോട് മന്ത്രി ഇ ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ ദേശീയ പതാക ഉയര്‍ത്തി.

Related Tags :
Similar Posts