< Back
Kerala

Kerala
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രക്കേസിൽ സുപ്രിം കോടതി ഇന്ന് അന്തിമ വാദം കേള്‍ക്കും
|29 Jan 2019 7:07 AM IST
ജസ്റ്റിസുമാരായ യു.യു.ലളിത്,ഇന്ദു മൽഹോത്ര എന്നിവരുടെ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രക്കേസിൽ സുപ്രിം കോടതി ഇന്ന് അന്തിമ വാദം കേള്‍ക്കും . ജസ്റ്റിസുമാരായ യു.യു.ലളിത്,ഇന്ദു മൽഹോത്ര എന്നിവരുടെ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ക്ഷേത്ര സ്വത്തിൽ അവകാശം ഇല്ലെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്ത് തിരുവിതാംകൂർ രാജകുടുംബം സമർപ്പിച്ച അപ്പീൽ ഉൾപ്പെടെ ഒരു കൂട്ടം ഹരജികളാണ് കോടതിയുടെ മുന്നിലുള്ളത്. ക്ഷേത്ര സ്വത്തുക്കൾ സംരക്ഷിക്കാനായി മ്യൂസിയം നിർമ്മിക്കണം എന്ന വിദഗ്ദ്ധ സമിതി ശിപാർശയും കോടതി പരിഗണിച്ചേക്കും.