< Back
Kerala
സിസ്റ്റർ അഭയ കൊലക്കേസ് ഇന്ന് തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി പരിഗണിക്കും
Kerala

സിസ്റ്റർ അഭയ കൊലക്കേസ് ഇന്ന് തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി പരിഗണിക്കും

Web Desk
|
12 Feb 2019 7:50 AM IST

സിസ്റ്റർ അഭയ കൊലക്കേസ് ഇന്ന് തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി പരിഗണിക്കും. നിലവിലെ പ്രതികൾ ഹൈക്കോടതിയിൽ നൽകിയ വിടുതൽ ഹർജികൾ നിലനിൽക്കുന്നതു കൊണ്ടാണ് കേസ് നടപടികൾ നിരന്തരമായി മാറ്റി വെയ്ക്കുന്നത്.

ഫാ.തോമസ് എം.കോട്ടൂർ, സിസ്റ്റർ സെഫി, ക്രൈംബ്രാഞ്ച് മുൻ എസ്.പി. കെ.ടി. മൈക്കിൾ എന്നിവരാണ് കേസിലെ പ്രതികൾ. നേരത്തേ കേസിലെ രണ്ടാം പ്രതി ഫാ.ജോസ് പൂതൃക്കയിലെനെ സി.ബി.ഐ കോടതി തെളിവുകളുടെ അഭാവത്തിൽ കുറ്റവിമുകതനാക്കിയിരുന്നു.

1992 മാർച്ച് 27 നാണ് കോട്ടയം പയസ് ടെൻറ് കോൺവെന്റിലെ കിണറ്റിൽ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Related Tags :
Similar Posts