< Back
Kerala
ചരിത്രം പണിതുയര്‍ത്തിയ പുലാമന്തോള്‍ പള്ളി
Kerala

ചരിത്രം പണിതുയര്‍ത്തിയ പുലാമന്തോള്‍ പള്ളി

Web Desk
|
16 Feb 2019 8:16 AM IST

മലബാർ സമരത്തിന് ശേഷം ബ്രിട്ടീഷുകാർ കൊണ്ടുവന്ന വിചിത്ര നിയമം ഒഴിവാക്കാൻ, 1957ൽ സി.എച്ച് മുഹമ്മദ് കോയയും നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചിരുന്നു

മലബാറിൽ മുസ്‌ലിം പള്ളി നിർമ്മിക്കുന്നതിന് തടസ്സമായിരുന്ന ബ്രിട്ടീഷ് നിയമം ഭേദഗതി ചെയ്ത ശേഷം ആദ്യം നിർമ്മിക്കപ്പെട്ട പള്ളികളിലൊന്ന് മലപ്പുറം പുലാമന്തോളിലാണ്. പള്ളി പുനര്‍നിർമ്മിക്കാനുള നിയമ തടസ്സം മറികടക്കാൻ പ്രദേശവാസികൾ അന്നത്തെ മുഖ്യമന്ത്രിയും നാട്ടുകാരനുമായ ഇ.എം.എസിന് നിവേദനം നൽകുകയായിരുന്നു.

ബ്രിട്ടീഷ് ഭരണകാലത്ത് മലബാറിലെ മുസ്‌ലിം മത സ്ഥാപനങ്ങൾ നിർമിക്കുന്നതിന് സർക്കാരിന്‍റെ പ്രത്യേക അനുമതി വേണമെന്നതായിരുന്നു നിയമം. 1957ലെ ഇ.എം.എസ് സർക്കാരാണ് ഈ നിയമം ഭേദഗതി ചെയ്തത്. പുലാമന്തോൾ പള്ളി നിർമാണവുമായി ബന്ധപ്പെട്ട നാട്ടുകാരുടെ നിവേദനമാണ് നിയമഭേദഗതിക്ക് ആക്കം കൂട്ടിയത്.

മലബാർ സമരത്തിന് ശേഷം ബ്രിട്ടീഷുകാർ കൊണ്ടുവന്ന വിചിത്ര നിയമം ഒഴിവാക്കാൻ, 1957ൽ സി.എച്ച് മുഹമ്മദ് കോയയും നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് നിയമസഭയിൽ വലിയ ചർച്ചകളും നടന്നു.

Similar Posts