< Back
Kerala

Kerala
വേണുഗോപാലിനെതിരായ പീഡന പരാതിയില്‍ കാര്യക്ഷമമായ അന്വേഷണം ആവശ്യപ്പെട്ട് ഹരജി
|19 Feb 2019 9:40 PM IST
സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കാന്‍ ക്രൈംബ്രാഞ്ചിനോടു നിര്‍ദേശിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
മുന്‍ കേന്ദ്രമന്ത്രി കെ.സി വേണുഗോപാലിനെതിരായ പീഡന പരാതിയില്‍ കാര്യക്ഷമമായ അന്വേഷണം ആവശ്യപ്പെട്ട് സോളാര്‍ കേസ് പ്രതി ഹൈകോടതിയില്‍. വേണുഗോപാല്‍ ലൈംഗികമായി പീഡിപ്പിച്ചത് സംബന്ധിച്ച ഹരജിക്കാരിയുടെ മൊഴിയെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും അന്വേഷണം നിലച്ചതായി ചൂണ്ടിക്കാട്ടിയാണ് ഹരജി.
ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസില്‍ വേണുഗോപാലിന്റെ സ്വാധീനത്തെ തുടര്‍ന്ന് അന്വേഷണം നിലച്ചതായി ഹരജിയില്‍ ആരോപിക്കുന്നു. സമയബന്ധിതമായി അന്വേഷണം പൂര്‍ത്തിയാക്കാന്‍ ക്രൈംബ്രാഞ്ചിനോടു നിര്‍ദേശിക്കണമെന്നാണ് ഹരജിയിലെ ആവശ്യം. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് വിളിച്ചു വരുത്തി പരിശോധിക്കണമെന്ന ഇടക്കാല ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.