< Back
Kerala

Kerala
വയനാട്ടിലെ വെടിവെപ്പിൽ അഭ്യൂഹങ്ങൾ; മാവോയിസ്റ്റ് ഭീഷണി തടയുന്നതില്‍ സര്‍ക്കാര്‍ പരാജയമെന്നും ചെന്നിത്തല
|8 March 2019 11:30 AM IST
വസ്തുതകളെന്താണെന്ന് ജനങ്ങളെ അറിയിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും ചെന്നിത്തല കോഴിക്കോട് പറഞ്ഞു.
സംസ്ഥാനത്തെ മാവോയിസ്റ്റ് ഭീഷണി തടയുന്നതില്‍ സര്‍ക്കാര്‍ പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നത് സർക്കാറിനുണ്ടായ തന്ത്രപരമായ പാളിച്ചയാണ്. വയനാട്ടിലെ വെടിവെപ്പിൽ അഭ്യൂഹങ്ങൾ നിലനിൽക്കുന്നു. വസ്തുതകളെന്താണെന്ന് ജനങ്ങളെ അറിയിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും ചെന്നിത്തല കോഴിക്കോട് പറഞ്ഞു.