< Back
Kerala

Kerala
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണ്ണയം; വയനാട്, ആലപ്പുഴ, വടകര മണ്ഡലങ്ങളില്‍ തീരുമാനമായില്ല
|8 March 2019 4:19 PM IST
കെ.സി വേണുഗോപാല്‍ മത്സരിച്ചില്ലെങ്കില്‍ ആലപ്പുഴയില്‍ വി.എം സുധീരനെ രംഗത്തിറക്കാനും ആലോചനയുണ്ട്.
കോണ്‍ഗ്രസില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ വയനാട്, ആലപ്പുഴ, വടകര മണ്ഡലങ്ങളെക്കുറിച്ച് അവ്യക്തത. വയനാട് കെ മുരളീധരനെ രംഗത്തിറക്കാന്‍ സംസ്ഥാന നേതാക്കള്‍ ആലോചിക്കുമ്പോള്‍ അപ്രതീക്ഷിത സ്ഥാനാര്‍ഥിയായി എം.ഐ ഷാനവാസിന്റെ മകള്‍ വരാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. കെ.സി വേണുഗോപാല്‍ മത്സരിച്ചില്ലെങ്കില്‍ ആലപ്പുഴയില്‍ വി.എം സുധീരനെ രംഗത്തിറക്കാനും ആലോചനയുണ്ട്.