< Back
Kerala
തിരുവനന്തപുരത്ത് വീണ്ടും തട്ടിക്കൊണ്ടുപോകല്‍; യുവാവിനെ മര്‍ദ്ദിച്ച് വഴിയില്‍ ഉപേക്ഷിച്ചു
Kerala

തിരുവനന്തപുരത്ത് വീണ്ടും തട്ടിക്കൊണ്ടുപോകല്‍; യുവാവിനെ മര്‍ദ്ദിച്ച് വഴിയില്‍ ഉപേക്ഷിച്ചു

Web Desk
|
18 March 2019 7:49 AM IST

ഇന്നലെ രാത്രി ഏഴുമണിയോടെയാണ് കഴക്കൂട്ടം സ്വദേശി ഉണ്ണിക്കുട്ടനെ തട്ടിക്കൊണ്ടുപോയത്. മേനംകുളത്ത് വെച്ച് ഇയാളെ മര്‍ദ്ദിക്കുകയും...

തിരുവനന്തപുരത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച് വഴിയില്‍ ഉപേക്ഷിച്ചു. കഴക്കൂട്ടം സ്വദേശി ഉണ്ണിക്കുട്ടനെയാണ് തട്ടിക്കൊണ്ടുപോയത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഗുണ്ടകള്‍ തമ്മിലുള്ള കുടിപ്പകയാണെന്നാണ് പ്രഥമിക വിവരം.

ഇന്നലെ രാത്രി ഏഴുമണിയോടെയാണ് കഴക്കൂട്ടം സ്വദേശി ഉണ്ണിക്കുട്ടനെ തട്ടിക്കൊണ്ടുപോയത്. മേനംകുളത്ത് വെച്ച് ഇയാളെ മര്‍ദ്ദിക്കുകയും ഭീക്ഷണപ്പെടുത്തുകയും ബൈക്കില്‍ കയറ്റിക്കൊണ്ടുപോകുകയുമായിരുന്നു. സംഭവം കണ്ട നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചു. ഇതേ തുടര്‍ന്ന് കഠിനംകുളം പൊലീസ് നടത്തിയ തെരച്ചിലിലാണ് ഉണ്ണിക്കുട്ടനെ മര്‍ദ്ദിച്ച് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കണിയാപുരം മസ്താന്‍മുക്കിനടുത്തു വെച്ചാണ് ഉണ്ണിക്കുട്ടനെ കണ്ടെത്തിയത്.

അവശനായ ഉണ്ണിക്കുട്ടനെ പൊലീസ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഉണ്ണിയെന്ന് പൊലീസ് പറയുന്നു. വധശ്രമം ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായ രതീഷ് എന്ന പഞ്ചായത്ത് ഉണ്ണിയാണ് ഇയാളെ തട്ടിക്കൊണ്ടുപോയത്. ഒരുമാസം മുമ്പാണ് ഇയാള്‍ ജയിലില്‍ നിന്ന് ഇറങ്ങിയത്. സിറ്റി പൊലീസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കഴക്കൂട്ടം സ്റ്റേഷനിലെത്തി സ്ഥിതിഗതികള്‍ വിലിയിരുത്തി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Tags :
Similar Posts