< Back
Kerala
ഫാത്തിമയുടെ ബന്ധുക്കൾ ഇന്ന് ഗവർണറെ കണ്ടേക്കും
Kerala

ഫാത്തിമയുടെ ബന്ധുക്കൾ ഇന്ന് ഗവർണറെ കണ്ടേക്കും

Web Desk
|
16 Nov 2019 7:13 AM IST

ഇന്നലെ ചെന്നൈയിലെത്തിയ പിതാവ് അബ്ദുൾ ലത്തീഫ് തമിഴ്നാട് മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും കണ്ടിരുന്നു

മദ്രാസ് ഐ.ഐ.ടിയിൽ ആത്മഹത്യ ചെയ്ത ഫാത്തിമയുടെ ബന്ധുക്കൾ ഇന്ന് ഗവർണറെ കണ്ടേക്കും. ഇന്നലെ ചെന്നൈയിലെത്തിയ പിതാവ് അബ്ദുൾ ലത്തീഫ് തമിഴ്നാട് മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും കണ്ടിരുന്നു.

ये भी पà¥�ें- ഫാത്തിമ ലത്തീഫിന്റെ മരണം; നീതിക്കായി ഒസ്മാനിയ സര്‍വകലാശാല വിദ്യാര്‍ഥികള്‍ പ്രതിഷേധ സംഗമം നടത്തി

ഫാത്തിമയുടെ മരണത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടാണ് ബന്ധുക്കൾ ചെന്നൈയിൽ എത്തിയത്. ഇതിന്റെ ഭാഗമായി ഇന്ന് ഗവർണറെ നേരിൽ കണ്ട് പരാതി നൽകുമെന്നാണ് സൂചന. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ സംതൃപ്തിയുണ്ടെന്നാണ് മുഖ്യമന്ത്രിയെ കണ്ട ശേഷം ഫാത്തിമയുടെ പിതാവ് ലത്തീഫ് പ്രതികരിച്ചത്. ഇന്ന് വൈകിട്ടോടെ ബന്ധുക്കൾ കേരളത്തിലേക്ക് തിരിക്കും.

ये भी पà¥�ें- ഫാത്തിമ ലത്തീഫിന്‍റെ ബന്ധുക്കള്‍ ചെന്നൈയിലെത്തി

കേസന്വേഷിയ്ക്കുന്ന സെൻട്രൽ ക്രൈം ബ്രാഞ്ച് സംഘം ഇന്ന് ഐ.ഐ.ടി ഡയറക്ടറെയും ഡീനിനെയും ചോദ്യം ചെയ്യുമെന്നും സൂചനകളുണ്ട്. ആരോപണ വിധേയനായ ഐ.ഐ.ടിയിലെ അധ്യാപകൻ സുദർശൻ പത്മനാഭൻ ഉൾപ്പെടെ മുപ്പതിലധികം പേരെ ഇതുവരെ പൊലീസ് ചോദ്യം ചെയ്തു. ഫാത്തിമയുടെ സഹപാഠികളിൽ നിന്ന് മൊഴി എടുത്തെങ്കിലും അധ്യാപകർക്കെതിരെ തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

ये भी पà¥�ें- ഫാത്തിമ തനിച്ചിരുന്ന് കരയുന്നത് കണ്ടിട്ടുണ്ടെന്ന് സഹപാഠികള്‍: രണ്ട് അധ്യാപകരെ ചോദ്യംചെയ്തു 

Similar Posts