Kerala
ep jayarajan
Kerala

തെങ്ങ് കയറുന്ന യുവാക്കളുടെ കൈകാലുകളിൽ തഴമ്പുള്ളതുകൊണ്ട് പെൺകുട്ടികൾ വിവാഹത്തിന് തയ്യാറാകുന്നില്ല; യുവാക്കള്‍ തെങ്ങ് കയറ്റം ഉപേക്ഷിക്കുന്നതിന് പുതിയ കാരണം കണ്ടെത്തി ഇ.പി ജയരാജന്‍

Web Desk
|
19 Dec 2019 7:29 AM IST

ആന്തൂരിലെ വ്യവസായി സാജന്റെ മരണത്തിനു കാരണം ഓഡിറ്റോറിയത്തിന് ലൈസൻസ് നൽകാത്തതല്ലെന്നും മന്ത്രി പറഞ്ഞു.

യുവാക്കള്‍ തെങ്ങ് കയറ്റം ഉപേക്ഷിക്കുന്നതിന് പുതിയ കാരണം കണ്ടെത്തിയിരിക്കുകയാണ് വ്യവസായമന്ത്രി ഇ.പി ജയരാജന്‍. തെങ്ങ് കയറുന്ന യുവാക്കളുടെ കൈകാലുകളിൽ തഴമ്പുണ്ടാക്കുന്നതിനാൽ വിവാഹത്തിന് പെൺകുട്ടികൾ തയ്യാറാവുന്നില്ലെന്നും അതുകൊണ്ടാണ് യുവാക്കൾ തെങ്ങുകയറ്റം ഉപേക്ഷിക്കാൻ കാരണമെന്നുമാണ് ഇ.പി ജയരാജന്റെ കണ്ടെത്തല്‍. ആന്തൂരിലെ വ്യവസായി സാജന്റെ മരണത്തിനു കാരണം ഓഡിറ്റോറിയത്തിന് ലൈസൻസ് നൽകാത്തതല്ലെന്നും മന്ത്രി പറഞ്ഞു.

തെങ്ങുകയറ്റം പ്രോത്സാഹിപ്പിക്കാൻ സർക്കാർ ഒരു വശത്ത് നടപടികൾ സ്വീകരിക്കുന്നതിനിടെയാണ് തെങ്ങുകയറ്റ തൊഴിലാളികൾക്കെതിരെ ശാരീരികാധിക്ഷേപം നടത്തുന്ന പരാമര്‍ശവുമായി മന്ത്രി ജയരാജന്‍ രംഗത്ത് വന്നത്. ആന്തൂരിൽ സംരംഭകൻ സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ നഗരസഭാധ്യക്ഷക്ക് മന്ത്രി ക്ലീൻ ചിറ്റും നൽകി.

നടപടിക്രമങ്ങൾ പൂർത്തിയാക്കി സംരംഭങ്ങൾ തുടങ്ങുന്നവർക്ക് സർക്കാർ എല്ലാ സഹായവും നൽകുമെന്ന് മന്ത്രി പറഞ്ഞു. സ്വകാര്യ വ്യവസായ പാർക്കുകൾ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.തിരുവനന്തപുരത്ത് മുതിർന്ന മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു ഇ.പി ജയരാജന്‍.

Similar Posts