< Back
Kerala

Kerala
ലഹരി മാഫിയക്കെതിരെ പ്രവര്‍ത്തിച്ചയാള്‍ക്ക് മര്‍ദ്ദനം
|29 Dec 2019 2:59 PM IST
ഇന്നലെ രാത്രിയാണ് മൂന്നംഗ സംഘം കടയില്‍ കയറി അഷ്കറിനെ മര്‍ദ്ദിച്ചത്, തലയ്ക്ക് പരിക്കേറ്റ അഷ്കറിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കോഴിക്കോട് പൂവാട്ടുപറമ്പില്‍ ലഹരി മാഫിയക്കെതിരെ പ്രവര്‍ത്തിച്ചയാള്‍ക്ക് മര്‍ദ്ദനമേറ്റു. പൂവാട്ടുപറമ്പ് തോട്ട്മുക്കിലെ വ്യാപാരിയായ അഷ്കറിനാണ് മര്‍ദ്ദനമേറ്റത്. അഷ്കറിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയാണ് മൂന്നംഗ സംഘം കടയില്‍ കയറി അഷ്കറിനെ മര്‍ദ്ദിച്ചത്. തലയ്ക്ക് പരിക്കേറ്റ അഷ്കറിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലഹരി മാഫിയയാണ് തന്നെ മര്‍ദിച്ചതെന്ന് അഷ്കര്‍ പറഞ്ഞു. പൂവാട്ടുപറമ്പിലും സമീപ പ്രദേശങ്ങളിലും ലഹരി മാഫിയ ശക്തമാണെന്ന് നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. തോട്ട്മുക്ക്,മുണ്ടക്കല്‍ തുടങ്ങിയ ഭാഗങ്ങളാണ് ഇവരുടെ സ്ഥിരം കേന്ദ്രങ്ങള്‍. ലഹരി മാഫിയയ്ക്കെതിരെ അധികൃതര്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.