Kerala
മലബാർ ക്രിസ്ത്യൻ കോളേജില്‍ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം: പ്രതിഷേധവുമായി വിദ്യാർത്ഥി സംഘടനകൾ
Kerala

മലബാർ ക്രിസ്ത്യൻ കോളേജില്‍ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവം: പ്രതിഷേധവുമായി വിദ്യാർത്ഥി സംഘടനകൾ

Web Desk
|
2 March 2020 1:06 PM IST

ഇന്നലെയാണ് മലബാർ ക്രിസ്ത്യൻ കോളേജിലെ ഇക്കണോമിക്സ് വിദ്യാർത്ഥി ഉത്തർപ്രദേശ് സ്വദേശി ജസ്‍പ്രീത് സിംഗ് ആത്മഹത്യ ചെയ്തത്.

പരീക്ഷയെഴുതാൻ കഴിയാത്തതിനെ തുടർന്ന് കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിലെ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധവുമായി വിദ്യാർത്ഥി സംഘടനകൾ. കോളേജിന്റെ ഭാഗത്ത് തെറ്റൊന്നുമുണ്ടായിട്ടില്ലെന്നാണ് കോളേജ് ‌ പ്രിന്‍സിപ്പലിന്റെ വിശദീകരണം.

ഇന്നലെയാണ് മലബാർ ക്രിസ്ത്യൻ കോളേജിലെ ഇക്കണോമിക്സ് വിദ്യാർത്ഥി ഉത്തർപ്രദേശ് സ്വദേശി ജസ്‍പ്രീത് സിംഗ് ആത്മഹത്യ ചെയ്തത്. ഹാജർ കുറവായതിനാൽ പരീക്ഷയെഴുതാൻ കഴിയാത്തതിനെ തുടർന്നാണ് വിദ്യാർത്ഥി മരിച്ചതെന്നാണ് ആരോപണം. കോളേജിലേക്ക് എസ്എഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

ആറു സെമസ്റ്ററിനിടയ്ക്ക് രണ്ടു തവണ മാത്രമേ കോളേജിന് ഹാജർ കുറവ് പരിഹരിക്കാനാകൂ എന്നും, രണ്ടു തവണയും വിദ്യാർത്ഥിയെ സഹായിച്ചെന്നും പ്രിൻസിപ്പാൾ പറഞ്ഞു. കെഎസ്യു പ്രവർത്തകരും കോളേജ് ഉപരോധിച്ചു.

Similar Posts