
'തുന്നൽ ടീച്ചർ എന്താ ടീച്ചറല്ലേ?'; മീഡിയവണ്‍ സ്പെഷ്യല്‍ എഡിഷനിലെ ശൈലജ ടീച്ചറുടെ പ്രതികരണം അനുകരിച്ച് കൊച്ചുമിടുക്കി; വീഡിയോ വൈറല്‍
|ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്‍റെ ആരോപണത്തിന് മന്ത്രി ശൈലജ ടീച്ചര്‍ നല്‍കിയ പ്രതികരണമാണ് ടിക്ടോക് വീഡിയോയിലൂടെ ആവർത്തന അനുകരിക്കുന്നത്
മീഡിയവണ്‍ സ്പെഷ്യല്‍ എഡിഷനില്‍ ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ നടത്തിയ പ്രതികരണം അനുകരിച്ച് കുട്ടിതാരത്തിന്‍റെ വീഡിയോ വൈറല്‍. ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്‍റെ ആരോപണത്തിന് മന്ത്രി ശൈലജ ടീച്ചര്‍ നല്‍കിയ പ്രതികരണമാണ് ടിക്ടോക് വീഡിയോയിലൂടെ ആവർത്തന എന്ന കുട്ടിതാരം അനുകരിക്കുന്നത്. തനിക്കെതിരായ ബി.ജെ.പിയുടെ സോഷ്യല്‍ മീഡിയ പരിഹാസങ്ങള്‍ക്കെതിരെ ആയിട്ടാണ് ശൈലജ ടീച്ചര്‍ മറുപടി നല്‍കുന്നത്.
ये à¤à¥€ पà¥�ें- 'ഗോപാലകൃഷ്ണാ അങ്ങനെയങ്ങ് അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യല്ലേ, തുന്നല്‍ ടീച്ചറെന്താ ടീച്ചറല്ലേ?'; ബിജെപി നേതാവ് ഗോപാലകൃഷ്ണന് ശൈലജ ടീച്ചറുടെ മറുപടി
'നിങ്ങളുടെ പ്രവര്‍ത്തകര്‍ തുന്നല്‍ ടീച്ചര്‍ എന്നൊക്കെ പറഞ്ഞ് പോസ്റ്റിട്ടു. എനിക്ക് വിരോധമൊന്നുമില്ല ഗോപാലകൃഷ്ണാ. തുന്നല്‍ ടീച്ചറെന്താ ടീച്ചറല്ലേ. അങ്ങനെയാന്നും പരിഹസിച്ചിട്ട് ഇതാക്കാമെന്ന് വിചാരിക്കണ്ട'; മന്ത്രി മറുപടി നല്‍കി.
മുൻപ് നിയമസഭയിൽ ശൈലജ ടീച്ചർ നടത്തിയ പ്രസംഗവും ആവര്‍ത്തന ടിക്ടോക്കില്‍ അനുകരിച്ച് ശ്രദ്ധ നേടിയിരുന്നു. ഇത് കണ്ട് മന്ത്രി തന്നെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചിരുന്നു. ശൈലജ ടീച്ചറുടെ അതെ വസ്ത്ര-ഭാവങ്ങളോടെയാണ് ആവര്‍ത്തന വീഡിയോയിലെത്തിയിരിക്കുന്നത്. വീഡിയോക്ക് താഴെ അഭിനന്ദനങ്ങളുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്.