< Back
Kerala
സ്വര്‍ണ വില കുതിക്കുന്നു
Kerala

സ്വര്‍ണ വില കുതിക്കുന്നു

Web Desk
|
9 July 2020 11:58 AM IST

ഒരു പവന്‍ സ്വര്‍ണത്തിന് 36,600 രൂപയാണ് ഇന്നത്തെ വില.

സ്വര്‍ണ വില ഇന്നും കൂടി. ഗ്രാമിന് 35 രൂപ വര്‍ധിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന് 4575 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 36,600 രൂപയാണ് ഇന്നത്തെ വില.

ആഗോളതലത്തില്‍ സമ്പദ്ഘടന ദുര്‍ബലമായതാണ് തുടര്‍ച്ചയായി വില ഉയരാന്‍ കാരണം. കോവിഡും ലോക്ക്ഡൌണും കാരണം സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോള്‍ സുരക്ഷിത നിക്ഷേപമായി സ്വര്‍ണം മാറി. ആഗോള വിപണികളില്‍ സ്വര്‍ണവില എട്ട് വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലാണിപ്പോള്‍. രൂപയുടെ മൂല്യമിടിവ് കൂടിയായതോടെ ആഭ്യന്തര വിപണിയില്‍ സ്വര്‍ണവില സര്‍വ റെക്കോര്‍ഡുകളും ഭേദിക്കുകയാണ്.

Similar Posts