< Back
Kerala

Kerala
ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വിവാഹങ്ങൾ പുനരാരംഭിക്കും
|11 July 2020 8:30 AM IST
പത്ത് കല്യാണങ്ങളാണ് ഇന്ന് നടക്കുക. ഇന്നലെ വിവാഹങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ബുക്കിങ് ഉണ്ടായിരുന്നില്ല
കോവിഡ് പ്രോട്ടോകോൾ പാലിച്ച് അഡ്വാൻസ് ബുക്കിങ്ങ് പ്രകാരം ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് മുതൽ വിവാഹങ്ങൾ പുനരാരംഭിക്കും. പത്ത് കല്യാണങ്ങളാണ് ഇന്ന് നടക്കുക. ഇന്നലെ വിവാഹങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ബുക്കിങ് ഉണ്ടായിരുന്നില്ല. രാവിലെ 5 മുതൽ ഉച്ചയക്ക് 12.30 വരെ കിഴക്കേ നടപ്പന്തലിലെ വിവാഹമണ്ഡപങ്ങളിൽ വെച്ച് നടത്തും. ബുക്കിങ്ങ് ചെയ്തു വരുന്നവരുടെ വിവാഹങ്ങൾ മാത്രമേ നടത്തി കൊടുക്കുകയുള്ളൂ.
ബുക്കിങ്ങ് ചെയ്തു വരുന്നവരുടെ വിവാഹങ്ങൾ മാത്രമേ നടത്തി കൊടുക്കുകയുള്ളൂ. സർക്കാർ ഉത്തരവുകൾ പ്രകാരമുള്ള കോവിഡ് പ്രോട്ടോകോളും ദേവസ്വം എർപ്പെടുത്തിയ നിബന്ധനകളും കർശനമായി പാലിക്കേണ്ടതാണെന്നും ദേവസ്വം ചെയർമാൻ കെ.ബി മോഹൻദാസ് അറിയിച്ചു.