Kerala
മുഹമ്മദ് റിയാസിന്‍റെ വിവാഹ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം: ബിന്ദു കൃഷ്ണക്കെതിരെ പരാതി
Kerala

മുഹമ്മദ് റിയാസിന്‍റെ വിവാഹ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവം: ബിന്ദു കൃഷ്ണക്കെതിരെ പരാതി

|
12 July 2020 2:20 PM IST

ഇ.പി ജയരാജന്‍റെ ഭാര്യയുടെ ചിത്രം മോർഫ് ചെയ്ത് സ്വർണക്കടത്ത് കേസിലെ പ്രതിയുടെ മുഖം ചേർത്താണ് സോഷ്യൽ മീഡിയയിൽ വ്യാജ ചിത്രം പ്രചരിപ്പിച്ചത്.

ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റ് മുഹമ്മദ് റിയാസിന്‍റെയും വീണ വിജയന്‍റെയും വിവാഹ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണക്കെതിരെ പൊലീസില്‍ പരാതി. കൊല്ലം എസ്പിക്ക് ഡിവൈഎഫ്ഐയാണ് പരാതി നല്‍കിയത്.

മന്ത്രി ഇ പി ജയരാജനും കുടുംബവും നിൽക്കുന്ന ചിത്രത്തിൽ ഇ.പി ജയരാജന്‍റെ ഭാര്യയുടെ ചിത്രം മോർഫ് ചെയ്ത് സ്വർണക്കടത്ത് കേസിലെ പ്രതിയുടെ മുഖം ചേർത്താണ് സോഷ്യൽ മീഡിയയിൽ വ്യാജ ചിത്രം പ്രചരിപ്പിച്ചത്. ബിന്ദു കൃഷ്ണയ്‌ക്കെതിരെയും യൂത്ത് കോൺഗ്രസ് സംസ്ഥാന നേതാവിനെതിരെയും പരാതി നല്‍കിയെന്ന് ഡിവൈഎഫ്ഐ നേതാവ് എ എ റഹീം അറിയിച്ചു.

വസ്തുതകളെ മുൻനിർത്തി ആശയപരമായ രാഷ്ട്രീയ പ്രതിരോധം തീർക്കുന്നതിന് പകരം വീട്ടിലിരിക്കുന്നവരെ വലിച്ചിഴയ്ക്കുന്നത് രാഷ്ട്രീയ നെറികേടാണെന്ന് എ എ റഹീം ഫേസ്ബുക്കില്‍ കുറിച്ചു. വ്യാജ ചിത്രങ്ങൾ നിർമിച്ച് നടത്തുന്ന ഇത്തരം പ്രചരണങ്ങൾ കോൺഗ്രസ് സംസ്ഥാന തലത്തിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതാണ്. ഈ വ്യാജ ചിത്രം വാട്‍സ്ആപ്പ് വഴിയും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലൂടെയും പ്രചരിപ്പിക്കുന്ന മറ്റുള്ളവർക്കെതിരെയും പരാതി നല്‍കുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു.

വ്യാജ ചിത്രം നിർമ്മിച്ച് പ്രചരണം നടത്തിയവർക്കെതിരെ നിയമ നടപടിയുമായി ഡി.വൈ.എഫ്.ഐ ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡൻ്റ് പി എ...

Posted by A A Rahim on Sunday, July 12, 2020
Similar Posts