< Back
Kerala

Kerala
ചെങ്ങന്നൂരിൽ മരിച്ച 55 വയസുകാരന് കോവിഡ് സ്ഥിരീകരിച്ചു
|24 July 2020 3:53 PM IST
മരണശേഷം നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്
ചെങ്ങന്നൂരിൽ വ്യാഴാഴ്ച മരിച്ച 55 വയസുകാരന് കോവിഡ് സ്ഥിരീകരിച്ചു. ചെങ്ങന്നൂരിൽ താമസിക്കുന്ന തെങ്കാശി സ്വദേശി ബിനൂരി ആണ് മരിച്ചത്. മരണശേഷം നടത്തിയ ട്രൂനാറ്റ് പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ചെങ്ങന്നൂർ നഗരത്തിൽ കുടനിർമാണം നടത്തുന്ന ഇദ്ദേഹത്തിന് ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ചെങ്ങന്നൂരിലെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരിച്ചത്.