< Back
Kerala

Kerala
സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൌണ്‍ വേണ്ടെന്ന് ചെന്നിത്തല
|24 July 2020 1:17 PM IST
അഭിപ്രായം സര്‍വകക്ഷി യോഗത്തില്‍ അറിയിക്കും
സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൌണ്‍ വേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഭിപ്രായം സര്‍വകക്ഷി യോഗത്തില്‍ അറിയിക്കും. രോഗവ്യാപനം രൂക്ഷമായ മേഖലകളില്‍ ലോക്ഡൌണ്‍ ആകാമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു
സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ അന്വേഷണം സെക്രട്ടറിയേറ്റിലേക്ക് പോയത് കേരളത്തിന് അപമാനമാണെന്ന് ചെന്നിത്തല ആരോപിച്ചു.
ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രി മാന്യമായി രാജി വെച്ച് പോകണം. കൺസൾട്ടൻസികളെ മുട്ടിയിട്ട് കേരളത്തിൽ നടക്കാൻ പറ്റാത്ത അവസ്ഥയാണ്. ജനങ്ങളെ മുഖ്യമന്ത്രി വെല്ലുവിളിക്കുകയാണ്. എല്‍.ഡി.എഫിലെ മറ്റു കക്ഷികൾ നിലപാട് വ്യക്തമാക്കണം. മുഖ്യമന്ത്രിയുടെ നിലപാട് അപഹാസ്യമാണ്.
സെക്രട്ടറിയേറ്റിലേക്ക് എന്‍.ഐ.എ അന്വേഷണം പോയത് കേരളത്തിന് അപമാനമാണെന്നും ചെന്നിത്തല പറഞ്ഞു.