< Back
Kerala

Kerala
മലപ്പുറത്ത് കോവിഡ് നിരീക്ഷണത്തിലുള്ളയാള്‍ മരിച്ചു
|24 July 2020 7:56 AM IST
ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തി ക്വാറന്റീനില്‍ കഴിയുകയായിരുന്നു ഇദ്ദേഹം.
മലപ്പുറത്ത് കോവിഡ് നിരീക്ഷണത്തിലുള്ളയാള്‍ മരിച്ചു. ചങ്ങരംകുളം സ്വദേശി അബൂബക്കര്‍(52) ആണ് മരിച്ചത്. യുഎഇയില്‍ നിന്നെത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു മരിച്ച അബൂബക്കര്‍. രണ്ടാഴ്ചയോളമായി വീട്ടിലായിരുന്നു നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നത്. കോവിഡ് രോഗലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. രാവിലെ ഭക്ഷണത്തിനായി വിളിച്ചപ്പോഴാണ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഉടന്‍ തന്നെ ആരോഗ്യവകുപ്പ് സ്ഥലത്തെത്തി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഉച്ചയോട് കൂടി സ്രവസാമ്പിള്‍ പരിശോധനാഫലം ലഭിക്കുമെന്നാണ് വിവരം. അതിന് ശേഷമെ മരണ കാരണം വ്യക്തമാവൂ.