< Back
Kerala
മന്ത്രി മേഴ്സികുട്ടിയമ്മക്ക് നേരെ യുവമോർച്ച നേതാവിന്റെ കൊലവിളി പ്രസം​ഗം
Kerala

മന്ത്രി മേഴ്സികുട്ടിയമ്മക്ക് നേരെ യുവമോർച്ച നേതാവിന്റെ കൊലവിളി പ്രസം​ഗം

|
26 Sept 2020 12:42 PM IST

മന്ത്രിയെയും മക്കളേയും തെരഞ്ഞ് പിടിച്ച് വീടുകയറി ആക്രമിക്കുമെന്നാണ് യുവമോർച്ചാ നേതാവിന്റെ ഭീഷണി

മന്ത്രി മേഴ്സികുട്ടിയമ്മക്ക് നേരെ കൊലവിളി പ്രസം​ഗവുമായി യുവമോർച്ച. മന്ത്രിയെയും മക്കളേയും, പൊലീസ് ഉദ്യോഗസ്ഥരുടെ ഭാര്യേയും കുട്ടികളേയും തെരഞ്ഞ് പിടിച്ച് വീടുകയറി ആക്രമിക്കുമെന്നാണ് യുവമോർച്ചാ നേതാവ് ശ്യാംരാജിന്റെ ഭീഷണി. മന്ത്രിയുടെ വീട്ടിലേക്ക് നടത്തിയ മാർച്ചിലാണ് കൊലവിളി പ്രസംഗം.

യുവമോർച്ച സംസ്ഥാന സെക്രട്ടറിയാണ് ശ്യാംരാജ്. മന്ത്രിയും പോലീസുകാരും അവരുടെ വീട്ടുകാരും എവിടെയൊക്കെയാണെന്നും എപ്പോഴാണ് തിരിച്ച് വീട്ടിലേക്ക് വരുന്നതെന്നുമുള്ള മുഴുവന്‍ വിവരങ്ങളും തങ്ങള്‍ക്കറിയാം. നിങ്ങളുടെ കുടുംബാം​ഗങ്ങൾ ജോലി ചെയ്യുന്നതെവിടെയാണ്, കുട്ടികൾ പഠിക്കുന്നത് എവിടെയാണെന്ന വിവരമെല്ലാം തങ്ങളുടെ പക്കലുണ്ട്. യുവമോർച്ചക്കാരുടെ വീട്ടിലേക്ക് കയറിവരുന്ന പൊലീസുകാർക്ക് അതേ നാണയത്തിൽ തിരിച്ചടി നൽകാൻ അറിയാമെന്നും ശ്യാംരാജ് പറഞ്ഞു.

കെ.ടി. ജലീല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് കുണ്ടറയിലെ മന്ത്രി മെഴ്‌സിക്കുട്ടിയമ്മയുടെ ഓഫീസിലേക്ക് യുവമോർച്ച മാർച്ച് നടത്തിയത്. സി.പി.എം പ്രവർത്തകർ നൽകിയ പരാതിയിൽ കുണ്ടറ പൊലീസ് കെസെടുത്തിട്ടുണ്ട്.

Similar Posts