< Back
Kerala
പ്രചാരണ വേദിയില്‍ പാട്ടുപാടി റിയാസ് മുക്കോളിയുടെ ഭാര്യ; ഏറ്റെടുത്ത് സാമൂഹിക മാധ്യമങ്ങൾ
Kerala

പ്രചാരണ വേദിയില്‍ പാട്ടുപാടി റിയാസ് മുക്കോളിയുടെ ഭാര്യ; ഏറ്റെടുത്ത് സാമൂഹിക മാധ്യമങ്ങൾ

Web Desk
|
20 March 2021 4:44 PM IST

സദസ്സിൽ നിന്നുള്ള ആവശ്യപ്രകാരമാണ് ഇവർ മനോഹരമായ മാപ്പിളപ്പാട്ട് ആലപിച്ചത്.

പട്ടാമ്പി: സ്ഥാനാർത്ഥികൾക്കു വേണ്ടി ഭാര്യമാർ പ്രചാരണത്തിനിറങ്ങുന്നത് അപൂർവ്വമായ കാഴ്ചയല്ല. എന്നാൽ പട്ടാമ്പിയിലെ യുഡിഎഫ് സ്ഥാനാർത്ഥി റിയാസ് മുക്കോളിക്ക് വേണ്ടി ഭാര്യ ദിൽന ഏറ്റെടുത്തത് കൗതുകകരമായ പ്രചാരണ രീതിയിലാണ്. പട്ടാമ്പിയിലെ പ്രചാരണ വേദിയിൽ വച്ച് പാട്ടുപാടിയാണ് ദിൽന സദസ്സിനെ കൈയിലെടുത്തത്.

സദസ്സിൽ നിന്നുള്ള ആവശ്യപ്രകാരമാണ് ഇവർ മനോഹരമായ മാപ്പിളപ്പാട്ട് ആലപിച്ചത്. നൂറു കണക്കിന് പ്രവർത്തകരാണ് കൺവൻഷനിൽ ഒത്തുകൂടിയിരുന്നത്.

കോൺഗ്രസിന്റെ രണ്ടാം സ്ഥാനാർത്ഥി പട്ടികയിലാണ് യൂത്ത് കോൺഗ്രസ് നേതാവായ റിയാസ് മുക്കോളി ഇടംപിടിച്ചത്. സ്ഥാനാർത്ഥി നിർണയത്തിന് മുമ്പ് ലീഗ് ആവശ്യപ്പെട്ട സീറ്റായിരുന്നു പട്ടാമ്പി. മുഹമ്മദ് മുഹ്‌സിനാണ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts