< Back
Kerala

Kerala
ബിജെപി സ്ഥാനാർഥികളുടെ പത്രിക തള്ളിയ കേസ് നാളെ വീണ്ടും പരിഗണിക്കും
|21 March 2021 4:12 PM IST
കേസിൽ കക്ഷി ചേരണമെന്ന യുഡിഎഫിന്റെ ഹരജിയും നാളെ പരിഗണിക്കും
ബിജെപി സ്ഥാനാർഥികളുടെ പത്രിക തള്ളിയ കേസ് നാളെ വീണ്ടും പരിഗണിക്കും. ഉച്ചക്ക് 12 മണിക്കാണ് ഹരജി ഹൈക്കോടതി പരിഗണിക്കുക. എതിർ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി പറഞ്ഞു. ഗുരുവായൂരിലെയും തലശേരിയിലെയും സ്ഥാനാർഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ കക്ഷി ചേരണമെന്ന യുഡിഎഫിന്റെ ഹരജിയും നാളെ പരിഗണിക്കും.