< Back
Kerala

Kerala
'എന്തോ മാഹാ കണ്ടുപിടുത്തം നടത്തി...'; ഇരട്ടവോട്ട് വിഷയത്തിൽ ചെന്നിത്തലയെ പരിഹസിച്ച് ആനത്തലവട്ടം ആനന്ദൻ
|24 March 2021 10:43 AM IST
''ഇരട്ടവോട്ടുകൾ പരിശോധിക്കാനുളള ഉത്തരവാദിത്വം രാഷ്ട്രീയ പാർട്ടികൾക്കാണ്, ചെന്നിത്തലക്ക് കൂടിയാണ്''
ഇരട്ടവോട്ട് വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്തോ മാഹാ കണ്ടുപിടുത്തം നടത്തിയെന്ന് പറഞ്ഞാൽ എന്ത് ചെയ്യാൻ കഴിയുമെന്ന് സി.പി.എം നേതാവ് ആനത്തലവട്ടം ആനന്ദൻ. ഇരട്ടവോട്ട് കളളവോട്ടല്ല, ആളുകൾ സ്ഥലം മാറി താമസിക്കുന്ന അവസരങ്ങളിൽ ഇരട്ടവോട്ടുകളുണ്ടാകും.
ഇരട്ടവോട്ടുകൾ പരിശോധിക്കാനുളള ഉത്തരവാദിത്വം രാഷ്ട്രീയ പാർട്ടികൾക്കാണ്, ചെന്നിത്തലക്ക് കൂടിയാണ്. ഇരട്ടവോട്ട് പുതിയകാര്യമല്ലെന്നും ആനത്തലവട്ടം ആനന്ദൻ പറഞ്ഞു.