< Back
Kerala

Kerala
സ്‌കോൾ കേരളയിൽ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തിയ നടപടി; ഉത്തരവിന്റെ ലംഘനമെന്ന് ഹൈക്കോടതി
|24 March 2021 8:03 AM IST
കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തിയ നടപടിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി
സ്‌കോൾ കേരളയിൽ കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തിയ നടപടി കോടതി ഉത്തരവിന്റെ ലംഘനമെന്ന് ഹൈക്കോടതി. നടപടിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. നിയമന നടപടി പിൻവലിക്കുമോയെന്ന് സർക്കാറിനോട് കോടതി ആരാഞ്ഞു. ഹരജി മാർച്ച് 31ന് പരിഗണിക്കാൻ മാറ്റി.