< Back
Kerala

Kerala
'യുഡിഎഫിന് തന്നോട് പ്രണയം, അംഗരക്ഷകൻ ശ്രമിച്ചത് സഹായിക്കാന്‍'; കോവൂർ കുഞ്ഞുമോൻ
|25 March 2021 6:19 PM IST
തന്നെ മുഖ്യമന്ത്രിയുടെ അംഗരക്ഷകൻ ആക്രമിച്ചുവെന്ന പേരിൽ വരുന്ന വീഡിയോയിലെ കപട തന്ത്രം ജനങ്ങൾ തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു
മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ തിരിച്ചറിയാതെ കഴുത്തിനു പിടിച്ചു തള്ളിമാറ്റിയ സംഭവത്തിൽ വിശദീകരണവുമായി കോവൂർ കുഞ്ഞുമോൻ എം.എൽ.എ. തന്നെ മുഖ്യമന്ത്രിയുടെ അംഗരക്ഷകൻ ആക്രമിച്ചുവെന്ന പേരിൽ വരുന്ന വീഡിയോയിലെ കപട തന്ത്രം ജനങ്ങൾ തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു. തന്നെയും മുഖ്യമന്ത്രിയെയും സ്റ്റേജിലേയ്ക്ക് കൊണ്ടു പോകാനാണ് ഉദ്യോഗസ്ഥർ ശ്രമിച്ചത്. യു.ഡി.എഫിന് ഇപ്പോൾ തന്നോട് പ്രണയമാണെന്നും അതിനാലാണ് വീഡിയോ പ്രചരിപ്പിക്കുന്നതെന്നും കോവൂർ കുഞ്ഞുമോൻ പരിഹസിച്ചു.
ये à¤à¥€ पà¥�ें- തിരിച്ചറിഞ്ഞില്ല; എംഎൽഎയെ കഴുത്തിന് പിടിച്ച് തള്ളിമാറ്റി മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥൻ
കൊല്ലം കുന്നത്തൂരിൽ എൽ.ഡി.എഫ് യോഗത്തിനെത്തിയപ്പോഴാണ് കോവൂർ കുഞ്ഞുമോൻ എം.എൽ.എയെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ കഴുത്തിനു പിടിച്ചു തള്ളിമാറ്റിയത്. മുഖ്യമന്ത്രിക്കൊപ്പം വേദിയിലേക്ക് കയറുന്നതിനിടെയായിരുന്നു സംഭവം.