< Back
Kerala
കോട്ടയത്തും എറണാകുളത്തും കനത്ത മഴ; വൻ നാശനഷ്ടം
Kerala

കോട്ടയത്തും എറണാകുളത്തും കനത്ത മഴ; വൻ നാശനഷ്ടം

Web Desk
|
25 March 2021 7:12 PM IST

കോട്ടയം മെഡിക്കൽ കോളേജ് റോഡിൽ മരങ്ങൾ കടപുഴകി വീണു. കുടയംപടിയിൽ വൈദ്യുതി പോസ്റ്റുകൾ റോഡിലേക്ക് മറിഞ്ഞു

കോട്ടയത്തും എറണാകുളത്തും കനത്ത മഴ. ആലുവയിൽ മഴയിലും കാറ്റിലും വൻ നാശനഷ്ടം. ആലുവ പാലസിന് മുന്നിൽ വൻമരങ്ങൾ കടപുഴകി വീണു. മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. എറണാകുളം നഗരത്തിൽ അംബേദ്ക്കർ സ്റ്റേഡിയത്തിന് സമീപം വഴിയാത്രക്കാരുടെ മുകളിലേക്ക് മരം വീണു. വഴിയാത്രക്കാരെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി.

അങ്കമാലിയിൽ ശക്തമായ കാറ്റിലും മഴയിലും വീടുകൾക്ക് നാശം സംഭവിച്ചു. കോട്ടയം മെഡിക്കൽ കോളേജ് റോഡിൽ മരങ്ങൾ കടപുഴകി വീണു. കുടയംപടിയിൽ വൈദ്യുതി പോസ്റ്റുകൾ റോഡിലേക്ക് മറിഞ്ഞു. ഫയർഫോഴ്സ് സ്ഥലത്തെത്തി ഗതാഗതം പുനസ്ഥാപിക്കുവാൻ നടപടികൾ സ്വീകരിച്ചു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts