< Back
Kerala
മുഖ്യമന്ത്രിക്ക് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് നോട്ടീസ്
Kerala

മുഖ്യമന്ത്രിക്ക് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് നോട്ടീസ്

Web Desk
|
25 March 2021 9:43 PM IST

48 മണിക്കൂറിനുള്ളില്‍ രേഖാ മൂലം മറുപടി നല്‍കാനാണ് നിര്‍ദ്ദേശം

പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടിവി സുഭാഷ് നോട്ടീസ് അയച്ചു. പാര്‍ട്ടി ചിഹ്നം പ്രദര്‍പ്പിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അഗതി മന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും കോവിഡ് വാക്സിന്‍ നേരിട്ട് എത്തിക്കുമെന്ന പ്രസ്താവന ചട്ട ലംഘനമാണെന്ന പരാതിയിലാണ് നോട്ടീസ്.

തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മുന്‍കൂര്‍ അനുമതി വാങ്ങിയാണോ പത്രവാര്‍ത്തക്ക് അടിസ്ഥാനമായ വസ്തുതകള്‍ നല്‍കിയതെന്ന് വിശദീകരിക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. 48 മണിക്കൂറിനുള്ളില്‍ രേഖാ മൂലം മറുപടി നല്‍കാനാണ് നിര്‍ദ്ദേശം.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Related Tags :
Similar Posts