< Back
Kerala

Kerala
കോട്ടയത്ത് പി.സി ജോര്‍ജ്ജിന്‍റെ പ്രചരണത്തിനിടയിൽ സംഘർഷം
|26 March 2021 12:11 PM IST
സി.പി.എം- ജനപക്ഷം പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി
കോട്ടയം പാറത്തോടിൽ പി.സി ജോർജ്ജിന്‍റെ പ്രചരണത്തിനിടയിൽ സംഘർഷം. സി.പി.എം- ജനപക്ഷം പ്രവർത്തകർ തമ്മിൽ വാക്കേറ്റമുണ്ടായി. സി.പി.എം പ്രവർത്തകർ പ്രസംഗം അലങ്കോലപ്പെടുത്തിയെന്ന് പി.സി ജോർജ് ആരോപിച്ചു.
പി.സി.ജോര്‍ജ് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ എല്‍.ഡി.എഫിന്‍റെയും യു.ഡി.എഫിന്‍റെയും പ്രചരണ വാഹനങ്ങള്‍ കടന്നുപോയി. ഇതോടെ അദ്ദേഹത്തിന്റെ പ്രസംഗം അലങ്കോലപ്പെട്ടു. രണ്ടുതവണ ഇത്തരം പ്രവണതകള്‍ ശരിയല്ലെന്ന് ആവര്‍ത്തിക്കുകയും അഭ്യര്‍ഥിക്കുകയും ചെയ്തു. എന്നാല്‍ സി.പി.എം. വാഹനങ്ങള്‍ വീണ്ടും അതുവഴി കടന്നുപോയതോടെയാണ് സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. ജനപക്ഷത്തിന്റെ പ്രവര്‍ത്തകരും സി.പി.എം. പ്രവര്‍ത്തകരും ഏറ്റുമുട്ടുന്ന സാഹചര്യം ഉണ്ടായി. തുടര്‍ന്ന് താന്‍ പ്രസംഗം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് പി.സി.ജോര്‍ജ് മടങ്ങുകയും ചെയ്തു