< Back
Kerala
എൽഡിഎഫ് പ്രചാരണ ജാഥയിലേക്ക്  വാഹനം പാഞ്ഞുകയറി അപകടം
Kerala

എൽഡിഎഫ് പ്രചാരണ ജാഥയിലേക്ക് വാഹനം പാഞ്ഞുകയറി അപകടം

Web Desk
|
27 March 2021 9:06 PM IST

അപകടത്തിനു ശേഷം നിർത്താതെ പോയ വാഹനം പി.സി. ജോർജിന്‍റെ മകന്‍ ഷോൺ ജോർജിന്‍റേതാണെന്ന് ആരോപണം ഉയര്‍‍ന്നിട്ടുണ്ട്.

ഈരാറ്റുപേട്ടയിൽ എൽഡിഎഫ് പ്രചരാണ ജാഥയിലേക്ക് ഇടയിലേക്ക് വാഹനം പാഞ്ഞുകയറി അപകടം. പൂഞ്ഞാറിലെ എൽഡിഎഫ് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കലിന്‍റെ പ്രചരണത്തിനിടെയാണ് അപകടം ഉണ്ടായത്.

ബൈക്ക് റാലിയുമായി എത്തിയ പ്രവർത്തകർക്ക് ഇടയിലേക്ക് കാർ പാഞ്ഞു കയറുകയായിരുന്നു. പരിക്കേറ്റ രണ്ട് എൽഡിഎഫ് പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ പി. കെ. തോമസ് പുളിമൂട്ടില്‍, ഷിബു എന്നിവരെയാണ് ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

അപകടത്തിനു ശേഷം നിർത്താതെ പോയ വാഹനം പി.സി. ജോർജിന്‍റെ മകന്‍ ഷോൺ ജോർജിന്‍റേതാണെന്ന് ആരോപണം ഉയര്‍‍ന്നിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധിച്ച് എൽഡിഎഫ് പ്രവർത്തകർ ഷോൺ ജോർജിന്‍റെ വീട്ടിലേക്ക് മാർച്ച് നടത്തിയ മാര്‍ച്ച്പൊ ലീസ് തടഞ്ഞു.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts