< Back
Kerala
ഇ.എം.സി.സി ഉടമയുടെ കൈവശം 10,000 രൂപ മാത്രം
Kerala

ഇ.എം.സി.സി ഉടമയുടെ കൈവശം 10,000 രൂപ മാത്രം

Web Desk
|
27 March 2021 2:42 PM IST

ഷിജു.എം. വർഗീസ് തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വെളിപ്പെടുത്തൽ.

കൊല്ലം: 5000 കോടി രൂപയുടെ ആഴക്കടൽ മത്സ്യബന്ധനക്കരാറുമായി എത്തിയ ഇ.എം.സി.സി കമ്പനി ഉടമയുടെ ആസ്തി 10,000 രൂപ മാത്രം.

കുണ്ടറയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്‌സരിക്കുന്ന ഷിജു.എം. വർഗീസ് തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ വെളിപ്പെടുത്തൽ.

ഇന്ത്യയിൽ വസ്തുവകകളില്ലെന്നാണ് ഷിജു എം. വർഗീസ് സത്യവാങ്മൂലത്തിൽ പറഞ്ഞത്. ഇന്ത്യയിൽ തന്‍റെ കൈവശമുള്ളത് 10,000 രൂപ മാത്രമാണെന്ന് ഷിജു വ്യക്തമാക്കി.

അതേസമയം ഷിജു എം. വർഗീസ് വിദേശ സ്വത്ത് വിവരം മറച്ചുവച്ചെന്ന പരാതി ഉയർന്നിട്ടുണ്ട്.തെരഞ്ഞെടുപ്പിൽ മൽസരിക്കുന്നവർ സ്വന്തം പേരിൽ വിദേശത്തും സ്വദേശത്തുമുള്ള സ്വത്ത് വിവരം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്നാണ് നിബന്ധന.

ഈ നിബന്ധന ഇ.എം.സി.സി ഉടമ പാലിച്ചില്ലെന്നാണ് പരാതി. അതേസമയം സത്യവാങ്മൂലത്തിൽ വിദേശ സ്വത്ത് വെളിപ്പെടുത്തേണ്ടതില്ലെന്ന നിലപാടിലാണ് ഷിജു.എം. വർഗീസ്

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts