< Back
Kerala
ശബരിമലയില്‍ ഇടതുപക്ഷത്തിന്‍റെ നിലപാടില്‍ മാറ്റമൊന്നുമില്ലെന്ന് ആനിരാജ
Kerala

ശബരിമലയില്‍ ഇടതുപക്ഷത്തിന്‍റെ നിലപാടില്‍ മാറ്റമൊന്നുമില്ലെന്ന് ആനിരാജ

Web Desk
|
27 March 2021 4:09 PM IST

സംസ്ഥാനത്തെ ഏതെങ്കിലുമൊരു മന്ത്രി ഒരഭിപ്രായം പറഞ്ഞാൽ അത് ഇടതുപക്ഷത്തിന്റെ അഭിപ്രായമാകണമെന്നില്ല.

ശബരിമലയിൽ യുവതികൾക്ക് പ്രവേശനം നൽകണമെന്ന നിലപാടിൽ ഇടതുപക്ഷത്തിന് യാതൊരു മാറ്റവുമില്ലെന്ന് സി.പി.ഐ നേതാവ് ആനി രാജ.

സംസ്ഥാനത്തെ ഏതെങ്കിലുമൊരു മന്ത്രി ഒരഭിപ്രായം പറഞ്ഞാൽ അത് ഇടതുപക്ഷത്തിന്റെ അഭിപ്രായമാകണമെന്നില്ല.

സാമ്പത്തിക സംവരണത്തെ അനുകൂലിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി അംഗീകരിക്കാനാവില്ല. മൗനാനുവാദത്തിലേക്ക് പരമോന്നത കോടതി മാറുന്നുവെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ലെന്നും ആനി രാജ പറഞ്ഞു. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ശബരിമലയെ സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് തന്ത്രപരമായി ഒഴിഞ്ഞുമാറുമ്പോഴാണ് മുതിര്‍ന്ന സിപിഐ നേതാവിന്‍റെ പ്രതികരണം.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts