< Back
Kerala

Kerala
നിയന്ത്രണങ്ങളോടെ പൂരം നടത്താനാവില്ലെന്ന് സംഘാടക സമിതി
|27 March 2021 5:24 PM IST
എക്‌സിബിഷന് ഓണ്‍ലൈന്‍ ബുക്കിങ് എന്ന നിര്‍ദേശം ആരോഗ്യവകുപ്പ് മുന്നോട്ടുവച്ചിരുന്നു
പൂരം എക്സിബിഷന് സന്ദര്‍ശക നിയന്ത്രണം പാടില്ലെന്ന് തൃശൂര്‍ പൂരം സംഘാടകസമിതി. ഒരേസമയം 200 പേര്‍ എന്ന നിബന്ധന നടപ്പാക്കിയാല്‍ പൂരം ഉപേക്ഷിക്കുമെന്നാണ് സംഘാടക സമിതിയുടെ മുന്നറിയിപ്പ്. ഓണ്‍ലൈന്‍ ബുക്കിങ് വഴിമാത്രം സന്ദര്‍ശകരെ പ്രവേശിപ്പിക്കണമെന്ന നിബന്ധന അംഗീകരിക്കില്ലെന്നും സംഘാടകര്‍ വ്യക്തമാക്കി.
എക്‌സിബിഷന് ഓണ്‍ലൈന്‍ ബുക്കിങ് എന്ന നിര്‍ദേശം ആരോഗ്യവകുപ്പ് മുന്നോട്ടുവച്ചിരുന്നു. അല്ലാതെ എക്‌സ്ബിഷന്‍ നടത്തിയാല്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നതിലേക്ക് നയിക്കുമെന്നാണ് ആരോഗ്യവകുപ്പിന്റെ നിലപാട്. എന്നാല്‍ ദിനംപ്രതി 200പേര്‍ക്ക് മാത്രം സന്ദര്‍ശനാനുമതി നല്‍കുക എന്ന നിബന്ധന അംഗീകരിക്കാന്‍ സാധിക്കില്ല എന്നാണ് സംഘാടക സമതിയുടെ നിലപാട്. പൂരം ഇല്ലാതാക്കുന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണമെന്നും സംഘാടക സമിതി ആവശ്യപ്പെട്ടു.