< Back
Kerala
ഓശാന ഞായര്‍: കുരുത്തോല ഏറ്റുവാങ്ങി രാഹുല്‍ ഗാന്ധി
Kerala

ഓശാന ഞായര്‍: കുരുത്തോല ഏറ്റുവാങ്ങി രാഹുല്‍ ഗാന്ധി

Web Desk
|
28 March 2021 3:59 PM IST

തൊടുപുഴ മുതലക്കോടം സെന്‍റ് ജോർജ് ഫൊറോന പള്ളി വികാരി ഫാദർ ജോർജ് താനത്തുപറമ്പിലിൽ നിന്നാണ് രാഹുൽ കുരുത്തോല സ്വീകരിച്ചത്.

ഓശാന ഞായറാഴ്ച കുരുത്തോല ഏറ്റുവാങ്ങി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തൊടുപുഴ മുതലക്കോടം സെന്‍റ് ജോർജ് ഫൊറോന പള്ളി വികാരി ഫാദർ ജോർജ് താനത്തുപറമ്പിലിൽ നിന്നാണ് രാഹുൽ കുരുത്തോല സ്വീകരിച്ചത്.

ഡീൻ കുര്യാക്കോസ് എംപി, കോൺഗ്രസ് നേതാവ് റോയ് കെ പൗലോസ്, കേരളാ കോൺഗ്രസ് നേതാവ് അപു ജോൺ ജോസഫ് എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി തൊടുപുഴയിൽ നിന്ന് ഹെലികോപ്റ്ററിൽ വയനാട്ടിലേക്ക് പോകും മുൻപാണ് രാഹുൽ കുരുത്തോല ഏറ്റുവാങ്ങിയത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts