< Back
Kerala
മുഖ്യമന്ത്രി വര്‍ഗീയമായി ഭിന്നിപ്പിക്കുന്നു, സ്കൂൾ കെട്ടിട്ടം പണിയുന്നതല്ല വികസനം: രമേശ് ചെന്നിത്തല
Kerala

മുഖ്യമന്ത്രി വര്‍ഗീയമായി ഭിന്നിപ്പിക്കുന്നു, സ്കൂൾ കെട്ടിട്ടം പണിയുന്നതല്ല വികസനം: രമേശ് ചെന്നിത്തല

Web Desk
|
28 March 2021 4:51 PM IST

ഏകാധിപതിയായ പിണറായി വിജയൻ ഇനിയും വരണമെന്ന് ജനം ആഗ്രഹിക്കുന്നില്ലെന്നും ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയന്‍ നാട്ടിലെ ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്കൂൾ കെട്ടിട്ടം പണിയുന്നതല്ല വികസനം. ഏകാധിപതിയായ പിണറായി വിജയൻ ഇനിയും വരണമെന്ന് ജനം ആഗ്രഹിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.

എട്ട് മാസം അരി പൂഴ്ത്തി വെച്ച് പാവങ്ങളുടെ വയറ്റത്തടിച്ചത് എൽഡിഎഫ് സർക്കാരാണ്. ആളുകളെ പറ്റിക്കാനുള്ള ഇത്തരം നടപടികൾ ജനം തിരിച്ചറിയുമെന്നും ചെന്നിത്തല പറഞ്ഞു. പാവപ്പെട്ടവരുടെ വയറ്റത്തടിച്ച പ്രതിപക്ഷ നേതാവാണ് ചെന്നിത്തലയെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍റെ പരാമര്‍ശത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ശബരിമല വിഷയത്തില്‍ കടകംപള്ളി സുരേന്ദ്രനെതിരായ എം എം മണിയുടെ വിമർശനം ചൂണ്ടിക്കാട്ടി, ഏത് മന്ത്രിയാണ് വിഡ്ഢിത്തരം പറയുന്നതെന്നാണ് ഇനി അറിയാനുള്ളതെന്ന് ചെന്നിത്തല പ്രതികരിച്ചു. വിശ്വാസ സമൂഹത്തിന്റെ വികാരങ്ങളെ ചവിട്ടിമെതിക്കുകയാണ് ഈ സർക്കാർ. ശബരിമല വിഷയത്തിൽ സർക്കാർ ജനങ്ങളെ വിഡ്ഢികളാക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts