< Back
Kerala

Kerala
നിയന്ത്രണങ്ങളില്ല; തൃശൂര്‍ പൂരം നടത്താന്‍ അനുമതി
|28 March 2021 7:44 PM IST
ജനപങ്കാളിത്തത്തിൽ നിയന്ത്രണമുണ്ടാകില്ല. പൂരം മുടങ്ങില്ലെന്നും മന്ത്രി വി.എസ് സുനിൽകുമാർ
തൃശൂർ പൂരം നടത്താൻ ജില്ലാ കലക്ടർ വിളിച്ചു ചേർത്ത അടിയന്തര യോഗത്തിൽ തീരുമാനം. പൂരത്തിന്റെ ജനപങ്കാളിത്തത്തിൽ നിയന്ത്രണമുണ്ടാകില്ല. പൂരം മുടങ്ങില്ലെന്ന് മന്ത്രി വി.എസ് സുനിൽകുമാർ നേരത്തെ ഉറപ്പ് നൽകിയിരുന്നു. എന്നാല്‍ പൂരം നടത്തിപ്പില്‍ സര്‍ക്കാരിന് വീഴ്ച്ചയുണ്ടായെന്ന് പ്രതിപക്ഷം ആരോപിച്ചു.
പൂരം എക്സിബിഷനിലോ പൂരത്തിന് എത്തുന്ന സന്ദർശകർക്കോ നിയന്ത്രണമുണ്ടാകില്ല. പൂരം നടത്താൻ തന്നെയാണ് സർക്കാർ തീരുമാനം. കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ മാത്രമേ ഉണ്ടാകൂവെന്ന് മന്ത്രി സുനില്‍ കുമാര്‍ പറഞ്ഞു
പൂരത്തിന് ഉദ്യോഗസ്ഥ തലത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള ശ്രമം സർക്കാർ തീരുമാനത്തെ അട്ടിമറിക്കലാണെന്നും, അതംഗീകരിക്കില്ലെന്നും സുനിൽ കുമാർ പറഞ്ഞു.