< Back
Kerala
കേരളത്തിൽ ബീഫ് നിരോധനം ആവശ്യപ്പെടില്ല; എന്തും കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് കുമ്മനം
Kerala

'കേരളത്തിൽ ബീഫ് നിരോധനം ആവശ്യപ്പെടില്ല'; എന്തും കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്ന് കുമ്മനം

Web Desk
|
28 March 2021 1:52 PM IST

ഇന്ത്യാ ടുഡേയുടെ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ രജ്ദീപ് സര്‍ദേശായിയുമായുള്ള അഭിമുഖത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

കേരളത്തിൽ ബീഫ് നിരോധനം വേണമെന്ന് ബി.ജെ.പി ആവശ്യപ്പെടില്ലെന്ന് നേമത്തെ എൻ.ഡി.എ സ്ഥാനാർത്ഥിയും മുൻ ഗവർണറുമായ കുമ്മനം രാജശേഖരൻ. ഇന്ത്യാ ടുഡേയുടെ കൺസൾട്ടിംഗ് എഡിറ്റർ രജ്ദീപ് സർദേശായിയുമായുള്ള അഭിമുഖത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'കേരളത്തിൽ ബീഫ് നിരോധനം വേണമെന്ന് ഞങ്ങൾ ആവശ്യപ്പെടില്ല. ഇവിടെ എല്ലാവർക്കും അവരുടെ ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിന് സ്വാതന്ത്ര്യമുണ്ട്,' കുമ്മനം പറഞ്ഞു.

കേരളത്തോടൊപ്പം തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട് അക്കമുള്ള സംസ്ഥാനങ്ങളിൽ ഗോവധ നിരോധന നിയമം നടപ്പിലാക്കുമെന്നത് ബി.ജെ.പിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനമാണ്. മറ്റ് സംസ്ഥാനങ്ങളിൽ ഗോവധ നിരോധനം നടപ്പിലാക്കുമ്പോഴും അതിനെ അനുകൂലിക്കുന്ന നിലപാടാണ് കേരളത്തിലെ ബിജെപി നേതാക്കൾ സ്വീകരിച്ചിരുന്നത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts