< Back
Kerala
ഇഡിക്ക് രഹസ്യ അജണ്ടയെന്ന് സംസ്ഥാന സർക്കാർ
Kerala

ഇഡിക്ക് രഹസ്യ അജണ്ടയെന്ന് സംസ്ഥാന സർക്കാർ

Web Desk
|
29 March 2021 6:07 PM IST

ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന ഇഡിയുടെ ഹരജിയിലാണ് സർക്കാരിന്റെ വിശദീകരണം

എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന് രഹസ്യ അജണ്ടയുണ്ടെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. രാഷ്ട്രീയക്കാർക്കെതിരെ ഊഹാപോഹങ്ങൾ പുറത്തുവിടുന്നത് ഇത്തരം അജണ്ടയുടെ ഭാഗമാണെന്നും സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന ഇഡിയുടെ ഹരജിയിലാണ് സർക്കാരിന്റെ വിശദീകരണം.

ഇഡിക്കെതിരെ കേസെടുത്തത് പ്രാഥമിക അന്വേഷണത്തിന് ശേഷമാണെന്നും അന്വേഷണത്തിനിടെ ലഭിച്ച മൊഴികൾ ഇഡി ഉദ്യോഗസ്ഥൻ വ്യക്തിപരമായി ഉപയോഗിച്ചെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ഇഡിയുടെ ഹരജി ചൊവ്വാഴ്ചയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

Similar Posts