< Back
Kerala

Kerala
കോതമംഗലത്ത് എൽഡിഎഫ് സ്ഥാനാർഥിയുടെ ജാഥ അലങ്കോലപ്പെടുത്താൻ ശ്രമിച്ചുവെന്ന് പരാതി
|30 March 2021 8:23 AM IST
വാഹനപ്രചാരണ ജാഥ യു.ഡി.എഫ് പ്രവർത്തകർ അലങ്കോലപ്പെടുത്താൻ ശ്രമിച്ചതായാണ് ഡിവൈഎഫ്ഐയുടെ ആരോപണം
കോതമംഗലം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി ആന്റണി ജോണിന്റെ വാഹനപ്രചാരണ ജാഥ യു.ഡി.എഫ് പ്രവർത്തകർ അലങ്കോലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. കോതമംഗലം നഗരത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് സംഭവം. എന്നാൽ യു.ഡി.എഫിന്റെ പ്രചാരണം നടക്കുന്ന സ്ഥലത്ത് മനപൂർവം എൽ.ഡി.എഫ് പ്രചാരണം കടത്തിവിട്ട് അക്രമം നടത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് യു.ഡി.എഫ് നേതൃത്വം ആരോപിച്ചു. പരസ്പരം ഉന്തും തള്ളും ഉണ്ടാക്കിയ പ്രവർത്തകരെ പോലീസ് പിടിച്ചു മാറ്റി.