< Back
Kerala

Kerala
പി.കെ ജയലക്ഷ്മിയുടെ പ്രചാരണ വാഹനം തടഞ്ഞു; ഡ്രൈവറെ മർദ്ദിച്ചുവെന്ന് പരാതി
|30 March 2021 9:13 AM IST
എൽ.ഡി.എഫ് പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്നാണ് യു.ഡി.എഫിന്റെ ആരോപണം
പനമരം പുഞ്ചവയലില്‍വെച്ച് യു.ഡി.എഫ് സ്ഥാനാർഥി പി.കെ ജയലക്ഷ്മിയുടെ പ്രചാരണ വാഹനം തടഞ്ഞ് ഡ്രൈവറെ മർദ്ദിച്ചുവെന്ന് പരാതി. എൽ.ഡി.എഫ് പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്നാണ് യു.ഡി.എഫിന്റെ ആരോപണം. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. ഇതേതുടർന്ന് വയനാട് പനമരം പോലീസ് സ്റ്റേഷൻ യു.ഡി.എഫ് പ്രവർത്തകർ ഉപരോധിച്ചു. കുറ്റക്കാരെ വേഗത്തിൽ അറസ്റ്റ് ചെയ്യാമെന്ന ഡി.വൈ.എസ്.പിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്. കഴിഞ്ഞ ദിവസം മാനന്തവാടിയിലും ജയലക്ഷ്മിയുടെ പ്രചാരണം അലങ്കോലമാക്കാൻ ശ്രമമുണ്ടായിരുന്നുവെന്നും പ്രവർത്തകർ ആരോപിച്ചു.