< Back
Kerala
Kerala
മൂവാറ്റുപുഴയില്‍ പ്ലൈവുഡ് കമ്പനിയില്‍ തീപിടുത്തം
|30 March 2021 10:27 AM IST
ഷോര്‍ട്ട് സര്‍ക്യൂട്ടാകാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
മൂവാറ്റുപുഴയില്‍ പ്ലൈവുഡ് കമ്പനിയില്‍ തീപിടുത്തം. പായിപ്രയിലുള്ള ഗ്രാന്‍റ് വുഡ് പ്രൊഡക്റ്റ് എന്ന കമ്പനിയിലാണ് ഇന്ന് പുലര്‍ച്ചെ 2 മണിയോടുകൂടി തീപിടുത്തമുണ്ടായത്. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
തീപിടുത്തത്തില്‍ അഞ്ചു കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കമ്പനി ഉടമ പറയുന്നത്. കോവിഡ് കാരണം പ്രതിസന്ധി നേരിടുന്നതിനിടയിലാണ് തീപിടുത്തത്തില്‍ വ്യാപക നഷ്ടമുണ്ടായിരിക്കുന്നത്. പുലര്‍ച്ചെ മുതല്‍ ഫയര്‍ഫോഴ്സിന്‍റെ നേതൃത്വത്തില്‍ തീയണയ്ക്കാനുള്ള ശ്രമം നടക്കുന്നുണ്ടെങ്കിലും ഇതുവരെ തീ പൂര്‍ണ്ണമായും ശമിച്ചിട്ടില്ല.